Image

ഹിറ്റ്‌ ചാര്‍ട്ടില്‍ ഇടം പിടിച്ച്‌ `തനി ഒരുവന്‍'

Published on 10 September, 2015
ഹിറ്റ്‌ ചാര്‍ട്ടില്‍ ഇടം പിടിച്ച്‌ `തനി ഒരുവന്‍'
കഴിഞ്ഞ കുറേ കാലങ്ങളായി ജയം രവിയുടെ ചിതങ്ങള്‍ പ്രേക്ഷകനെ തീര്‍ത്തും നിരാശപ്പെടുത്തുന്നവയാണ്‌. അതുകൊണ്ടു തന്നെ `തനി ഒരുവന്‍' എന്ന ചിത്രം കാണാന്‍ പോകുമ്പോഴും വലിയ പ്രതീക്ഷയൊന്നും ഉണ്ടായിരുന്നില്ല. എന്നാലും `എം.കുമരന്‍ സണ്‍ ഓഫ്‌ മഹാലക്ഷ്‌മി'യും `സന്തോഷ്‌ സുബ്രഹ്മണ്യ'വും സമ്മാനിച്ച നടന്റെ സിനിമയാണല്ലോ എന്ന ധൈര്യത്തിലാണ്‌ കണ്ടത്‌.

തന്റെ കരിയറില്‍ ഒരു ഹിറ്റ്‌ ഏറ്റവും അത്യാവശ്യമായ സമയത്താണ്‌ ജയം രവിയുടെ തനി ഒരുവന്‍ പുറത്തിറങ്ങുന്നത്‌. പ്രേക്ഷകനെ പരമാവധി തൃപ്‌തിപ്പെടുത്തുന്ന രീതിയിലാണ്‌ കഥ പറഞ്ഞിട്ടുള്ളത്‌. രവിയുടെ ചെറുപ്പവും ഊര്‍ജ്ജവും പ്രസരിപ്പുമെല്ലാം സിനിമയ്‌ക്കായി പരരമാവധി പ്രയോജനപ്പെടുത്തിയിട്ടുണ്ട്‌. ശരിക്കും പ്രേക്ഷകനെ അമ്പരപ്പിക്കുന്ന പ്രകടനം തന്നെയാണ്‌ ജയംരവി പുറത്തെടുത്തിട്ടുളളത്‌. ഒപ്പം ഈ ചിത്രത്തില്‍ നിങ്ങളെ അത്ഭുതപ്പെടുത്തുന്ന മറ്റൊരു കാര്യം കൂടിയുണ്ട്‌. തൊണ്ണൂറുകളില്‍ സുന്ദരിമാരുടെ ഹൃദയം കീഴടക്കിയ സാക്ഷാല്‍ അരവിന്ദ്‌ സ്വാമിയുടെ സിദ്ധാര്‍ത്ഥ്‌ അഭിമന്യു എന്ന വില്ലന്റെ തകര്‍പ്പന്‍ പ്രകടനം.

സമീപകാലത്ത്‌ തമിഴില്‍ ഇറങ്ങിയ പോലീസ്‌ സ്റ്റോറികളില്‍ മികച്ച പ്രേക്ഷക പ്രീതി പിടിച്ചുറ്റിയ ചിത്രമാണ്‌ തനി ഒരുവന്‍ എന്ന്‌ നിശംശയം പറയാന്‍ കഴിയും. ജയം രവി അവതരിപ്പിക്കുന്ന മിത്രന്‍ ഐ.പി.എസ്‌ എന്ന നായകനോടൊപ്പമോ അല്ലെങ്കില്‍ നായകനെ കടത്തി വെട്ടുന്ന പ്രകടനം തന്നയോ സിനിമയില്‍ പല സന്ദര്‍ഭങ്ങളിലും അരവിന്ദ്‌ സ്വാമി പുറത്തെടുത്തിട്ടുണ്ട്‌. ഐ.പി . എസ്‌ ട്രെയിനിംഗ്‌ സ,മയത്തു തന്നെ സമൂഹത്തിലെ തിന്‍മകള്‍ക്കെതിരേ പോരാടുന്നരാണ്‌ മിത്രന്‍ ഐ.പി.എസും മറ്റു നാല്‌ പേരും. നിങ്ങളുടെ ശത്രു ആരാണെന്നു പറയൂ. നിങ്ങള്‍ എത്രത്തോളം ശക്തനാണെന്നു ഞാന്‍ പറയാം എന്നു വിശ്വസിക്കുന്ന ആളാണ്‌ മിത്രന്‍. എല്ലാ ചെറിയ സംഭവങ്ങള്‍ക്കു പിന്നിലും വലിയ എന്തോ ദുരൂഹത മറഞ്ഞിരുപ്പുണ്ടെന്നു അയാള്‍ വിശ്വസിക്കുന്നു. സമൂഹത്തില്‍ സംഭവിക്കുന്നതും താന്‍ കാണുന്നതുമായ ചെറിയ സംഭവങ്ങളെ തമ്മില്‍ ബന്ധിപ്പിച്ചുകൊണ്ട്‌ അയാള്‍ നടത്തുന്ന അന്വേഷണം ഈ സംഭവങ്ങള്‍ക്കു പിന്നില്‍ മറഞ്ഞിരിക്കുന്ന ചില വന്‍തോക്കുകളെിലേക്കെത്തിക്കുന്നു.

തന്റെ സുഹൃത്തുക്കള്‍ക്കൊപ്പം എല്ലാ സംഭവങ്ങളേയും തമ്മില്‍ ബന്ധിപ്പിക്കുന്ന കണ്ണികള്‍ പരിശോധിക്കുന്ന മിത്രന്‍ അവസാനം ചെന്നു നില്‍ക്കുന്നത്‌ സിദ്ധാര്‍ത്ഥ്‌ അഭിമന്യു എന്ന പേരിനു മുന്നിലാണ്‌. അറിയപ്പെടുന്ന ശാസ്‌ത്രജ്ഞവനും ബിസിനസ്‌കാരനുമാണ്‌ സിദ്ധാര്‍ത്ഥ്‌. ജനറിക്‌ മരുന്നുകുടെ വില്‍പന തടയാന്‍ രാജ്യാന്ത്ര ഗൂഢാാലോചന നടത്തുന്ന സംഘത്തിന്റെ അമരക്കാരനാണ്‌ സിദ്ധാര്‍ത്ഥ്‌. അയാളെ നിയമത്തിന്റെ മുന്നിലെത്തിക്കാന്‍ കുരുക്കുകള്‍ തയ്യാറാക്കുന്ന മിത്രന്‍ ഒടുവില്‍ സിദ്ധാര്‍ത്ഥ്‌ തന്നെ പിന്തുടരുകയാണെന്ന സത്യം തിരിച്ചറിയുന്നു. അങ്ങനെ അപ്രതീക്ഷിത വഴിത്തിരിവുകള്‍ കൊണ്ട്‌ സമ്പന്നമാണ്‌ ചിത്രത്തിന്റെ ആദ്യ പകുതി.

ഇടവേളയ്‌ക്കു ശേഷം ശരിക്കും തകര്‍പ്പന്‍ റേസാണ്‌ ചിത്രത്തിലുട നീളം. അതീവ ബുദ്ധിശാലികളായ രണ്ടു പേര്‍ തമ്മിലുള്ള യുദ്ധം ശരിക്കും പ്രേക്ഷകര്‍ക്ക്‌ ഒരു വിരുന്ന്‌ തന്നെയാണ്‌. മിത്രന്റെ കാമുകിയായി എ#്‌തതുന്ന മഹിമ(നയന്‍താര) തന്റെ പതിവു കാമുകി വേഷങ്ങളില്‍ നിന്നും വ്യത്യസ്‌തമായി കുറേക്കൂടി മികച്ചതായിട്ടുണ്ട്‌. ജയം രവിയുടെ സഹോദരന്‍ മോഹന്‍ രാജയുടെ സംവിധാനത്തില്‍ ഇതുവരെ പുറത്തിറങ്ങിയതില്‍ ഏറ്റവും മികച്ച ചിത്രം ഇതായിരിക്കുമെന്നത്‌ ഉറപ്പാണ്‌. അരവിന്ദ്‌ സ്വാമിയുടെ തിരിച്ചുവരവിന്‌ ഗംഭീരവെടിക്കെട്ടൊരുക്കിയ ചിത്രമെന്ന പ്രത്യേകത കൂടി തനി ഒരുവനുണ്ട്‌. ഏതായാലും രണ്ടര മണിക്കൂര്‍ ആസ്വദിച്ചു കാണാന്‍ പറ്റിയ സിനിമയാണ്‌ തനി ഒരുവന്‍. ഇതിലൂടെ ജയം രവിക്ക്‌ തന്റെ ഇടം സുരക്ഷിതമാക്കാന്‍ കഴിഞ്ഞേക്കും.

ഹിറ്റ്‌ ചാര്‍ട്ടില്‍ ഇടം പിടിച്ച്‌ `തനി ഒരുവന്‍'
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക