Image

തെരഞ്ഞെടുപ്പ്‌ തീയതി നിശ്ചയിക്കാവില്ലെന്ന്‌ സുപ്രീംകോടതി

Published on 13 January, 2012
തെരഞ്ഞെടുപ്പ്‌ തീയതി നിശ്ചയിക്കാവില്ലെന്ന്‌ സുപ്രീംകോടതി
ന്യൂഡല്‍ഹി: രാജ്യത്തെ തെരഞ്ഞെടുപ്പ്‌ നിശ്ചയിക്കേണ്ടത്‌ കോടതികളല്ലെന്ന്‌ സുപ്രീംകോടതി നിരീക്ഷിച്ചു. തെരഞ്ഞെടുപ്പ്‌ ഷെഡ്യൂള്‍ തീരുമാനിക്കുന്നത്‌ തെരഞ്ഞെടുപ്പ്‌ കമ്മീഷനും മറ്റ്‌ ഉത്തരവാദിത്വപ്പെട്ടവരുമാണെന്ന്‌ ചീഫ്‌ ജസ്റ്റീസ്‌ എസ്‌.എച്ച്‌ കപാഡിയ അടങ്ങുന്ന ഡിവിഷന്‍ ബെഞ്ച്‌ ചൂണ്‌ടിക്കാട്ടി.

ഉത്തര്‍പ്രദേശിലെയും ഉത്തരാഖണ്‌ഡിലെയും നിയമസഭാ തെരഞ്ഞെടുപ്പ്‌ തീയതികള്‍ പുനക്രമീകരിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ സമര്‍പ്പിച്ച ഹര്‍ജി തള്ളിക്കൊണ്‌ടാണ്‌ സുപ്രീംകോടതി ഇക്കാര്യം വ്യക്തമാക്കിയത്‌. സിബിഎസ്‌ഇ പരീക്ഷയും കൊടും തണുപ്പും മൂലം ഉത്തര്‍പ്രദേശിലേയും ഉത്തരാഖണ്‌ഡിലേയും തെരഞ്ഞെടുപ്പ്‌ മാറ്റിവെയ്‌ക്കണമെന്ന്‌ ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക