Image

ലേഖനം: സുബ്രഹ്‌മണ്യം സ്വാമിക്ക്‌ മുന്‍കൂര്‍ ജാമ്യം ലഭിച്ചു

Published on 13 January, 2012
ലേഖനം: സുബ്രഹ്‌മണ്യം സ്വാമിക്ക്‌ മുന്‍കൂര്‍ ജാമ്യം ലഭിച്ചു
ന്യൂഡല്‍ഹി: ഒരു ദിനപ്പത്രത്തില്‍ മതസ്‌പര്‍ദ്ധ വളര്‍ത്തുന്ന ലേഖനം പ്രസിദ്ധീകരിച്ചുവെന്ന കേസില്‍ ജനതാ പാര്‍ട്ടി നേതാവ്‌ സുബ്രഹ്‌മണ്യം സ്വാമിക്ക്‌ കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ്‌ സുബ്രഹ്‌മണ്യം സ്വാമി എഴുതിയ ലേഖനത്തിനെതിരേ സുബ്രഹ്‌മണ്യം സ്വാമിക്കെതിരേ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്‌തിരുന്നു. ഈ സാഹചര്യത്തിലാണ്‌ അദ്ദേഹം മുന്‍കൂര്‍ ജാമ്യം തേടിയത്‌. എഫ്‌ഐആറിലെ ആരോപണങ്ങള്‍ സ്വാമി നേരത്തെ നിഷേധിച്ചിരുന്നു. ഡല്‍ഹി ഹൈക്കോടതിയാണ്‌ മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക