Image

ബഡായി ബംഗ്ലാവും ഒരു ഫോട്ടോഷൂട്ടും, ജയറാം ഷോയില്‍ ആര്യ

ജോര്‍ജ് തുമ്പയില്‍ Published on 09 September, 2015
ബഡായി ബംഗ്ലാവും ഒരു ഫോട്ടോഷൂട്ടും, ജയറാം ഷോയില്‍ ആര്യ
ന്യൂയോര്‍ക്ക്:
അമേരിക്കന്‍ മലയാളികള്‍ കാത്തിരിക്കുന്ന മെഗാഷോ 'ജയറാം ഷോ' യിലെ പ്രധാന നായികമാരിലൊരാളാണ് ആര്യ. ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്യുന്ന സൂപ്പര്‍ ഹിറ്റ് ടോക്ക് ഷോ ആയ ബഡായി ബംഗ്ലാവിലെ പ്രധാന കഥാപാത്രങ്ങളിലൊന്ന്. ആര്യയും വരുന്നു അമേരിക്കയിലേക്ക്. മുന്‍പ് പലതവണ ആര്യ അമേരിക്കയില്‍ പ്രോഗ്രാമുമായി വന്നിട്ടുണ്ടെങ്കിലും ബഡായി ബംഗ്ലാവിലെ ഭര്‍ത്താവിന്റെ വേഷം അവതരിപ്പിക്കുന്ന രമേഷ് പിഷാരടിയോടൊപ്പം ഇതാദ്യമായാണ് ഒരു ഷോയില്‍ പങ്കെടുക്കാനെത്തുന്നത്. എന്നാല്‍ അമേരിക്കയിലെത്തും മുന്‍പേ അമേരിക്കന്‍ മലയാളികള്‍ക്കിടയില്‍ ആര്യ ചര്‍ച്ചാവിഷയമായി കഴിഞ്ഞു.

ആര്യയുടെ ചൂടന്‍ ഫോട്ടോഷൂട്ട് വീഡിയോ ഇന്റര്‍നെറ്റില്‍ പ്രചരിച്ചതോടെ മലയാളികള്‍ക്കിടയിലെങ്ങും ആര്യ സ്റ്റാര്‍ ആയി. ഇത് തന്റെ പ്രശസ്തി വര്‍ദ്ധിപ്പിക്കുമെന്നും കൂടുതല്‍ അവസരങ്ങള്‍ ഉണ്ടാക്കുമെന്നും വിശ്വസിക്കുന്ന ആര്യ ഇതിനെക്കുറിച്ച് പ്രതികരിച്ചതിങ്ങനെ. 'എനിക്ക് വിശ്വസിക്കാന്‍ സാധിക്കുന്നില്ല, വിദ്യസമ്പന്നരായ ആളുകള്‍ ജീവിക്കുന്ന നമ്മുടെ നാട്ടില്‍ ആളുകള്‍ വിശ്വസിക്കുന്നത് ഞാന്‍ രമേശ് പിഷാരടിയുടെ ഭാര്യയാണെന്നും ബഡായി ബംഗ്ലാവിലെ കഥാപാത്രത്തെപ്പോലെ ബുദ്ധശൂന്യയാണെന്നുമാണ്. ടെലിവിഷന്‍ പരിപാടിയിലെ ഹോസ്റ്റ് മാത്രമായ, തന്നെയുമല്ല ഒരു അമ്മയുമായ എനിക്ക് ഈ തരത്തിലുള്ള ഫോട്ടോഷൂട്ടുകള്‍ ചെയ്യാന്‍ സാധിക്കുന്നത് എങ്ങനെ എന്നായിരുന്നു ചോദ്യങ്ങള്‍ ഏറെയും' ആര്യ പറഞ്ഞു.

മോഡലായിട്ടാണ് എന്റെ കരിയര്‍ തുടങ്ങിയത്. ഞാനിപ്പോഴും ഒരു മോഡല്‍ തന്നെയാണ്. എന്റെ വിവാഹം എങ്ങനെയാണ് ഇതിനെയൊക്കെ ബാധിക്കുന്നത് എന്ന് മനസ്സിലാകുന്നില്ല. അമ്മമാര്‍ക്ക് എന്താ ഫോട്ടോഷൂട്ട് ചെയ്ത്കൂടെ ? ജോഷി സംവിധാനം ചെയ്ത ലൈലാ ഓ ലൈലാ പോലുള്ള സിനിമകളില്‍ അഭിനയിച്ചിട്ടുള്ള ആര്യ പറയുന്നത് 'മിക്ക ആളുകളും ധരിച്ച് വെച്ചിരിക്കുന്നത് ആ വീഡിയോ ഞാന്‍ അപ്‌ലോഡ് ചെയ്തതാണെന്നാണ്. എന്നാല്‍ യാഥാര്‍ത്ഥ്യം അതല്ല. എന്റെയോ ഫോട്ടോഷൂട്ട് നടത്തിയ ഫോട്ടോഗ്രാഫറുടെയോ അനുവാദമില്ലാതെ ഒരു എന്റര്‍ടെയിന്‍മെന്റ് വെബ്‌സൈറ്റ് അപ്ലോഡ് ചെയ്തതാണ് അത്. അവരോട് അത് നീക്കം ചെയ്യാന്‍ പറഞ്ഞപ്പോഴേക്കും അത് വൈറലായി കഴിഞ്ഞിരുന്നു. എനിക്ക് ദോഷമൊന്നും ഭവിക്കില്ലെന്നും എല്ലാം നല്ലത് പോലെ നടക്കുമെന്ന് പറഞ്ഞ് എന്നെ ആശ്വസിപ്പിക്കാന്‍ ശ്രമിക്കുകയാണ് അവര്‍ ചെയ്തത്' ആര്യ പറഞ്ഞു. എന്തായാലും, കാര്യങ്ങളെ പോസിറ്റീവ് ആയി കരുതുന്ന ആര്യ തനിക്ക് ലഭിച്ച പബ്ലിസിറ്റി ശരിക്കും ആസ്വദിക്കുന്നു.

ജയറാം ഷോയില്‍ ആര്യയെ കൂടാതെ, പ്രിയാമണി, ഉണ്ണിമേനോന്‍, ധര്‍മ്മജന്‍, പാഷാണം ഷാജി എന്ന പേരില്‍ അറിയപ്പെടുന്ന വെള്ളിമൂങ്ങ ഫെയിം സാജു നവോദയ, ഹരിശ്രീ യൂസഫ്, ഡെല്‍സി, വിഷ്ണു, സിനിമ ചിരിമാ കോമഡി ഷോയുടെ സ്‌ക്രിപ്റ്റ് റൈറ്റേഴ്‌സ് തുടങ്ങി മലയാളത്തിലെ മികച്ച കലാകാരന്മാരുടെ നീണ്ട നിര തന്നെ ഈ ഷോയില്‍ പങ്കെടുക്കുന്നുണ്ട്. കോറിയോഗ്രാഫര്‍ ശ്രീജിത്തിന്റെ നേതൃത്വത്തിലാണ് ഡാന്‍സ് ഐറ്റംസ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

യുണൈറ്റഡ് ഗ്ലോബല്‍ മീഡിയ എന്റര്‍ടെയ്ന്‍മെന്റാണ് (യുജിഎം) പരിപാടിയുടെ നാഷണല്‍ സ്‌പോണ്‍സര്‍. ഡോ. സഖറിയ തോമസ്, ശ്രീജിത്ത് രാമചന്ദ്രന്‍, ജിജോ കാവനാല്‍, ബിനു സെബാസ്റ്റ്യന്‍ എന്നിവരാണ് യുജിഎമ്മിന്റെ സാരഥികള്‍. ഒപ്പം ഫ്രീഡിയ എന്റര്‍ടെയ്ന്‍മെന്റിന്റെ ഡോ. ഫ്രീമു വര്‍ഗീസ്, ഡയസ് ദാമോദര്‍, അലക്‌സ് ജോണി മക്കോറ എന്നിവരും ജയറാം ഷോയുമായി സഹകരിക്കുന്നുണ്ട്. ബോബി ചെമ്മണ്ണൂര്‍ ഇന്റര്‍നാഷണല്‍ ജ്യൂവലേഴ്‌സ്, മൂലന്‍സ് ഗ്രൂപ്പ്, റിയ ട്രാവല്‍സ്, വിന്‍സെന്റ് ജ്യൂവലേഴ്‌സ്, കേരള ഗാര്‍ഡന്‍സ്, കരിക്കിനേത്ത് സില്‍ക്ക് വില്ലാജിയോ എന്നിവരാണ് ന്യൂയോര്‍ക്ക്, ന്യൂജേഴ്‌സി ഷോകളുടെ പ്രധാന സ്‌പോണ്‍സര്‍മാര്‍. മലയാളി എഫ്.എം, ഏഷ്യാനെറ്റ്, എമേര്‍ജിങ് കേരള എന്നിവരാണ് മീഡിയ പാര്‍ട്‌ണേഴ്‌സ്.

അമേരിക്കയിലും കാനഡയിലുമായി പത്തിലധികം വേദികളില്‍ ജയറാം ഷോ അരങ്ങേറുന്നുണ്ട്. സെപ്തംബര്‍ 12-ന് ന്യൂയോര്‍ക്കിലും സെപ്തംബര്‍ 13-ന് ന്യൂജേഴ്‌സിയിലും നടക്കുന്ന പരിപാടി അമേരിക്കയിലെ പ്രശസ്ത എന്റര്‍ടെയ്ന്‍മെന്റ് ഗ്രൂപ്പ് ഹെഡ്ജ് എന്റര്‍ടെയ്ന്‍മെന്റ്‌സാണ് മലയാളികള്‍ക്കായി ഒരുക്കുന്നത്. ന്യൂയോര്‍ക്ക് ഷോ ക്യൂന്‍സിലെ കോള്‍ഡന്‍ സെന്ററില്‍ വൈകിട്ട് 5.55 ന് തുടങ്ങഉം. Colden Center Auditorium, 65-30 Kissena Blvd (at Queens College), Flushing, NY 11367) നായര്‍ ബനവലന്റ് അസോസിയേഷന്‍, ഇന്ത്യന്‍ ക്‌നാനായ കാത്തലിക്ക് കമ്മ്യൂണിറ്റി ഓഫ് ഗ്രേറ്റര്‍ ന്യൂയോര്‍ക്ക്, ക്യൂന്‍സ് സെന്റ് ജോണ്‍സ് മാര്‍ത്തോമ ചര്‍ച്ച് എന്നിവരുടെ സംയുക്താഭിമുഖ്യത്തിലും ലോങ് ഐലന്‍ഡ് വൈസ്‌മെന്‍സ്, ന്യൂയോര്‍ക്ക് ടസ്‌ക്കേഴ്‌സ് ക്രിക്കറ്റ് ക്ലബ്ബ് എന്നിവരുടെ സഹായത്തോടെയാണ് ന്യൂയോര്‍ക്ക് ഷോ നടക്കുക. ന്യൂജേഴ്‌സി ഫെലിഷ്യന്‍ കോളേജ് ഓഡിറ്റോറിയത്തില്‍ (Lodi College, 262 S Main Street, Lodi, NJ 07644) വൈകിട്ട് 4.55-നാണ് ഷോ. ന്യജേഴ്‌സി സെന്റ് ബസേലിയോസ് ഗ്രിഗോറിയോസ് ദേവാലയത്തിന്റെയും ഇന്റര്‍നാഷണല്‍ ഇവന്റ്‌സ് ഓഫ് നോര്‍ത്ത് അമേരിക്കയുടെയും ഇന്ത്യന്‍ ക്‌നാനായ കാത്തലിക്ക് കമ്മ്യൂണിറ്റി ഓഫ് ഗ്രേറ്റര്‍ ന്യൂയോര്‍ക്ക്  സംയുക്താഭിമുഖ്യത്തിലാണ് ന്യൂജേഴ്‌സി ഷോ നടത്തപ്പെടുന്നത്. ഓണ്‍ലൈനില്‍ ടിക്കറ്റ് വാങ്ങുവാന്‍ www.hedgeeventsny.com എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

ജയറാം ഷോയുടെ കൂടുതല്‍ വിവരങ്ങള്‍ക്ക്:
സജി ഹെഡ്ജ് ഇവന്റ്‌സ്
(516)433-4310
www.hedgeeventsny.com
hedgebrokerage@gmail.com
ഹെഡ്ജ് ഇവന്റ്‌സ് ന്യയോര്‍ക്ക്
ബാബു പൂപ്പള്ളില്‍ (914)720-7891, സണ്ണി (516)528-7492
അനില്‍ പുത്തന്‍ചിറ (732) 319-6001
സന്തോഷ് തോമസ് (848) 448-1375
മാത്യു ജോര്‍ജ് (ബൈജു) (732)429-4955
ഐ.ഇ.എന്‍.എ (201)523-6262
ienashows@gmail.com
ബഡായി ബംഗ്ലാവും ഒരു ഫോട്ടോഷൂട്ടും, ജയറാം ഷോയില്‍ ആര്യ  ബഡായി ബംഗ്ലാവും ഒരു ഫോട്ടോഷൂട്ടും, ജയറാം ഷോയില്‍ ആര്യ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക