Image

നമിതാ പ്രമോദും രമ്യാ നമ്പീശനും നിവിന്റെ നായികമാരാകുന്നു

Published on 09 September, 2015
നമിതാ പ്രമോദും രമ്യാ നമ്പീശനും നിവിന്റെ നായികമാരാകുന്നു

നിവിന്‍ പോളിയെ നായകനാക്കി സിദ്ധാര്‍ത്ഥ്ശിവ രചനയും സംവിധാനവും നിര്‍വഹിക്കുന്ന സിനിമയുടെ ഷൂട്ടിംഗ് സെപ്തംബര്‍ മൂന്നാംവാരം ആരംഭിക്കും. യൂണിവേഴ്‌സല്‍ സിനിമാസിന്റെ ബാനറില്‍ ബി.രാകേഷ് നിര്‍മ്മിക്കുന്ന സിനിമയില്‍ വന്‍ താരനിര അണിനിരക്കുന്നു. 

നമിതാ പ്രമോദും രമ്യാ നമ്പീശനുമാണ് നായികമാര്‍. ശ്രീനിവാസന്‍, നീരജ് മാധവ്, അജു വര്‍ഗ്ഗീസ്, മണിയന്‍ പിള്ള രാജു, സുധീഷ്, ജോജു, ടോണി ലൂക്ക, എന്നിവരാണ് മറ്റു താരങ്ങള്‍. കാമറ ജോമോന്‍ ടി. ജോണ്‍, സംഗീതം പ്രശാന്ത് പിള്ള. കൊച്ചി, കോട്ടയം പീരുമേട് എന്നിവിടങ്ങളാണ് ലൊക്കേഷന്‍. അതേ സമയം സിദ്ധാര്‍ത്ഥ് സംവിധാനം ചെയ്ത ഐന്‍ 25ന് തിയേറ്ററില്‍ എത്തും. സിദ്ധാര്‍ത്ഥിന്റെ മൂന്നാമത്തെ ഫീച്ചര്‍ സിനിമയാണിത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക