Image

പടിപൂജയും, അയ്യപ്പവിളക്കും: ന്യൂജേഴ്‌സിയിലും, ന്യൂയോര്‍ക്കിലും ആയിരങ്ങള്‍ സായൂജ്യമടഞ്ഞു

ഗണേഷ് നായര്‍ Published on 13 January, 2012
 പടിപൂജയും, അയ്യപ്പവിളക്കും:  ന്യൂജേഴ്‌സിയിലും, ന്യൂയോര്‍ക്കിലും ആയിരങ്ങള്‍ സായൂജ്യമടഞ്ഞു
ശബരിമല ധര്‍മ്മശാസ്താവിന്റെ അപദാനങ്ങള്‍ പാടിക്കൊണ്ട് ആയിരങ്ങള്‍ അയ്യപ്പ വിളക്ക് കണ്ട് ന്യൂജേഴ്‌സിയിലും, ന്യൂയോര്‍ക്കിലും സായൂജ്യമടഞ്ഞു. ന്യൂയോര്‍ക്ക് ബാള്‍വിന്‍ ക്ഷേത്രത്തിലെ അയ്യപ്പസന്നിധിയിലും ന്യൂജേഴ്‌സിയിലെ 'ഇസ് ലിന്‍' ക്ഷേത്രത്തിലെ അയ്യപ്പ സന്നിധിയിലും ഗുരുസ്വാമി പാര്‍ത്ഥസാരഥിപിള്ളയുടെ നേതൃത്വത്തില്‍ ക്ഷേത്രപൂജാരി രഘുജിയുടെ പ്രധാനകാര്‍മ്മികത്വത്തില്‍ പടിപൂജയും, അയ്യപ്പവിളക്കും നടന്നു.

ന്യൂയോര്‍ക്ക് അയ്യപ്പ ഭജന സംഘം നടത്തിയ ഭജനയില്‍ എല്ലാ സ്വാമിമാരും പങ്കെടുത്തു. പേട്ടതുള്ളലിനു സമാനമായി അയ്യപ്പ ശരണഘോഷം മുഴക്കിക്കൊണ്ട് അയ്യപ്പന്മാര്‍ നൃത്തമാടി. അന്നദാനവും അപ്പവിതരണവും ശബരിമല സന്നിധാനത്തില്‍ നടത്തുന്ന രീതിയില്‍ സംഘാടകര്‍ സംവിധാനം ചെയ്തു. ന്യൂയോര്‍ക്കിന്റെയും ന്യൂജേഴ്‌സിയിലെയും വിവിധ ഭാഗങ്ങളില്‍ നിന്നും സംഘം സംഘമായി അയ്യപ്പന്മാര്‍ അയ്യപ്പവിളക്കില്‍ പങ്കെടുത്തു.

ഈ അയ്യപ്പ മണ്ഡലകാലത്ത് ന്യൂജേഴ്‌സിയിലെ മാവാ ക്ഷേത്രത്തിലും, സ്റ്റാറ്റന്‍ ഐലന്‍ഡിലെ അയ്യപ്പ സന്നിധിയിലും ഗുരുസ്വാമി പാര്‍ത്ഥസാരഥി പിള്ള കന്നി അയ്യപ്പന്മാര്‍ക്ക് മുദ്രമാല ചാര്‍ത്തി വൃതശുദ്ധിയോടെ ഇരുമുടിയെടുപ്പിച്ച് അയ്യപ്പ ദര്‍ശനത്തിന് അവസരമുണ്ടാക്കി. എല്ലായിടങ്ങളിലും അയ്യപ്പതത്ത്വം പ്രചരിപ്പിക്കുവാന്‍ സന്നധരാകണമെന്ന് ഗുരുസ്വാമി അയ്യപ്പന്മാരോട് ആഹ്വാനം ചെയ്തു.
 പടിപൂജയും, അയ്യപ്പവിളക്കും:  ന്യൂജേഴ്‌സിയിലും, ന്യൂയോര്‍ക്കിലും ആയിരങ്ങള്‍ സായൂജ്യമടഞ്ഞു
 പടിപൂജയും, അയ്യപ്പവിളക്കും:  ന്യൂജേഴ്‌സിയിലും, ന്യൂയോര്‍ക്കിലും ആയിരങ്ങള്‍ സായൂജ്യമടഞ്ഞു
 പടിപൂജയും, അയ്യപ്പവിളക്കും:  ന്യൂജേഴ്‌സിയിലും, ന്യൂയോര്‍ക്കിലും ആയിരങ്ങള്‍ സായൂജ്യമടഞ്ഞു
 പടിപൂജയും, അയ്യപ്പവിളക്കും:  ന്യൂജേഴ്‌സിയിലും, ന്യൂയോര്‍ക്കിലും ആയിരങ്ങള്‍ സായൂജ്യമടഞ്ഞു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക