Image

വി.എസ്സിനെതിരായ കേസ് നിയമപരമായി നേരിടും: പിണറായി

Published on 13 January, 2012
വി.എസ്സിനെതിരായ കേസ് നിയമപരമായി നേരിടും: പിണറായി
കണ്ണൂര്‍: വി.എസ് അച്യുതാനന്ദനെതിരായ വിജിലന്‍സ് കേസ് നിയമപരമായി നേരിടുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. ഒരു കേസില്‍ എഫ്.ഐ.ആര്‍ പ്രാഥമിക നടപടി മാത്രമാണെന്ന് അദ്ദേഹം പറഞ്ഞു. കണ്ണൂര്‍ ജില്ലാ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പിണറായി.

വി.എസ് രാജിവെക്കേണ്ട കാര്യമില്ല. വി.എസ് പ്രതിപക്ഷ നേതൃസ്ഥാനം ഒഴിയണമെന്ന് പറയുന്നത് എന്തടിസ്ഥാനത്തിലാണ്. രാജി ആവശ്യപ്പെടാന്‍ ഭരണപക്ഷത്തിന് എന്തവകാശമാണുള്ളത്. മുഖ്യമന്ത്രിക്കെതിരെ വിജിലന്‍സ് കേസ് നടക്കുന്നുണ്ടല്ലോ. ചില മന്ത്രിമാര്‍ക്കെതിരെയും വിജിലന്‍സ് അന്വേഷണം നടക്കുന്നു. കേസില്‍ ഉള്‍പ്പട്ടവരെ വരെ മന്ത്രിസഭയിലെടുത്തു. കേസിന്റെ പേര് പറഞ്ഞ് വിരട്ടാന്‍ നോക്കണ്ടെന്ന മുന്നറിയിപ്പും പിണറായി നല്‍കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക