Image

മലയാളം സൊസൈറ്റി, ഹ്യൂസ്റ്റന്‍: ബൈബിളിന്റെ ആഴങ്ങള്‍ തേടി നടത്തിയ ഒരു അപഗ്രഥനം

മണ്ണിക്കരോട്ട് Published on 13 January, 2012
മലയാളം സൊസൈറ്റി, ഹ്യൂസ്റ്റന്‍: ബൈബിളിന്റെ ആഴങ്ങള്‍ തേടി നടത്തിയ ഒരു അപഗ്രഥനം

ഹ്യൂസ്റ്റന് ‍: മലയാളം സൊസൈറ്റി, ഹ്യൂസ്റ്റന്റെ ഈ വര്‍ഷത്തെ (2012) പ്രഥമ സമ്മേളനം ജനുവരി 8-ന് വൈകീട്ട് 4 മണിയ്ക്ക് സ്റ്റാഫൊര്‍ഡ് സിറ്റിയിലുള്ള ഡിസ്‌ക്കൗന്‍ട് ഗ്രോസേഴ്‌സ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു. മാവേലിക്കര ബിഷപ് മൂര്‍ കോളജ് റിട്ടയഡ് പ്രൊഫസര്‍ തോമസ് തോമസ് ആയിരുന്നു മുഖ്യാതിഥിയും പ്രഭാഷകനും.

മലയാളം സൊസൈറ്റി പ്രസിഡന്റ് ജോര്‍ജ് മണ്ണിക്കരോട്ട് അദ്ധ്യക്ഷതവഹിച്ച സമ്മേളനം ഈശ്വരപ്രാര്‍ത്ഥനയോടെ ആരംഭിച്ചു. മണ്ണിക്കരോട്ടിന്റെ സ്വാഗതപ്രസംഗത്തില്‍ പ്രഭാഷണ വിഷയത്തെക്കുറിച്ച് ചുരുക്കമായി പ്രതിപാദിച്ചു. ബൈബിള്‍ ഒരു മഹാസാഗരമാണ്. അതേക്കുറിച്ച് വളരെ ചുരക്കമായ ഒരു അപഗ്രഥനം മാത്രമായിരിക്കും ഈ സമ്മേളനമെന്നും അദ്ദേഹം അറിയിച്ചു.

സത്യവേദപുസ്തകം സത്യമോ വേദമോ എന്നു തെളിയിക്കുകയല്ല ഒരു പുസ്തകമെന്ന നിലയില്‍ അപഗ്രഥിക്കുകമാത്രമാണ് ചെയ്യുന്നത്. അത് ആരുടെയും വിശ്വാസത്തെ ചോദ്യം ചെയ്യാനൊ, ചിന്തയെ മാറ്റാനൊ ഉള്ള ശ്രമമല്ലെന്നും പ്രഫ. തോമസ് അറിയിച്ചു. അപഗ്രഥനമെന്നാല്‍ ശസ്ത്രക്രീയപോലെയാണ്, അതുകൊണ്ട് ബൈബിളിനെക്കുറിച്ചുള്ള പരമ്പര ചിന്ത മാറ്റിനിറുത്തി ചിന്തിക്കേണ്ടതാണെന്നും അദ്ദേഹം അറിയിച്ചു.

ലക്ഷണങ്ങളുടെ അടിസ്ഥാനത്തില്‍ ബൈബിള്‍ ഒരു പുരാണഗ്രന്ഥമാണ്. പുരാണ ഗ്രന്ഥത്തിനു വേണ്ടതായ പ്രവചനങ്ങള്‍, വാഗ്ദാനങ്ങള്‍, ശിക്ഷ, അത്ഭുതങ്ങള്‍ അങ്ങനെയുള്ള എല്ലാ ലക്ഷണങ്ങളും ബൈബിളിനു ഉണ്ട്. അതെസമയം ബൈബിള്‍ നല്ല ഒരു സാഹിത്യഗ്രന്ഥംകൂടിയാണ്. സാഹിത്യത്തിന്റെ എല്ലാ മേഖലകളും അടങ്ങിയ ഏക പുസ്തകമാണ് ബൈബിള്‍. കവിത, കഥ, നോവല്‍, നാടകം, ലേഖനം ജീവചരിത്രം, ആത്മകഥ അങ്ങനെ ഓരോ സാഹിത്യവിഭാഗവും ബൈബിളില്‍ അടങ്ങിയിരിക്കുന്നു..

ബൈബിളിന്റെ മറ്റൊരു പ്രത്യേകത, മത-സാഹിത്യ മേഖലകളില്‍ ഏറ്റവും കൂടുതല്‍ ജനങ്ങളുടെ ഉപജീവനമാര്‍ഗ്ഗമായി മാറിയിട്ടുള്ള ഏകഗ്രന്ഥമാണ് ബൈബിള്‍. പുരോഹിതന്മാരും മറ്റ് മതനേതാക്കളും, പാസ്റ്ററ്ന്മാര്‍, സ്വതന്ത്രസഭകള്‍, പ്രര്‍ത്ഥനക്കാര്‍ അങ്ങനെ ആ രീതിയില്‍തന്നെ ഒരു നീണ്ട പട്ടികയുണ്ട്. കൂടാതെ അച്ചടിയും അതോട് ബന്ധപ്പെട്ട ജോലികള്‍, ബൈബിളുമായി ബന്ധപ്പെട്ട സ്‌ക്കൂളുകള്‍, മറ്റ് പ്രസ്ഥാനങ്ങള്‍ അങ്ങനെ ഏതാണ്ട് 10 കോടിയോളം ജനങ്ങളെ ഈ പുസ്തകം തീറ്റിപ്പോറ്റുന്നുണ്ട്.

വേറെയും ധാരാളം വിശേഷണങ്ങള്‍ ഈ ഗ്രന്ഥത്തിനുണ്ട്. ഏറ്റവും കൂടുതല്‍ സൗജന്യമായി ലഭിക്കുന്ന പുസ്തകം; ഏറ്റവും കൂടുതല്‍ വായിക്കുന്ന പുസ്തകം; എന്നും വായിക്കുന്ന പുസ്തകം; ആര്‍ക്കും മനസ്സിലാകുന്ന ഭാഷയില്‍ എഴുതപ്പെട്ട പുസ്തകം; ഏറ്റവും കൂടുതല്‍ അലങ്കാരങ്ങള്‍ ഉപയോഗിച്ചിട്ടുള്ള പുസ്തകം; ഏറ്റവും നല്ല സാരോപദേശങ്ങള്‍ നല്‍കുന്ന പുസ്തകം; അതോടൊപ്പം ഏറ്റവും കൂടുതല്‍ ദൂരുപയോഗം ചെയ്യപ്പെടുന്ന പുസത്കവും ബൈബിള്‍തന്നെ.

ബൈബിളിലെ പ്രത്യേകിച്ച് പഴയനിയമത്തിലെ പല കാര്യങ്ങളോട് അദ്ദേഹം വിയോജിപ്പ് പ്രകടിപ്പിക്കുകയും ചെയ്തു.

തുടര്‍ന്നുള്ള ചര്‍ച്ച വളരെ സജീവമായിരുന്നു. ചര്‍ച്ചയില്‍ ജി. പുത്തന്‍കുരിശ്, ജോണ്‍ മാത്യു, ജോസഫ് കരിപ്പായില്‍, ജോസഫ് തച്ചാറ, ഫിലിപ്പ് തെക്കേല്‍, തോമസ് വര്‍ഗ്ഗീസ്, സുരേഷ് ചീയേടത്ത്, നൈനാന്‍ മാത്തുള്ള, നൈനാന്‍ വീടിനാല്‍, മാത്യു, ടോം വിരിപ്പന്‍, ജോണ്‍ കുന്നത്ത് തുടങ്ങിയവര്‍ പങ്കെടുത്തു.
സമാപന പ്രസംഗത്തില്‍ മലയാളം സൊസൈറ്റിയുടെ സെക്രട്ടറി ജി. പുത്തന്‍കുരിശിന്റെ നന്ദി പ്രസംഗത്തോടെ സമ്മേളനം സമാപിച്ചു.

മലയാളം സൊസൈറ്റിയെക്കുറിച്ച് വിവരങ്ങള്‍ക്ക്: മണ്ണിക്കരോട്ട് (പ്രസിഡന്റ്) 281 857 9221 (www.mannickarottu.net), ജോളി വില്ലി (വൈസ് പ്രസിഡന്റ്) 281 998 4917,
ജി. പുത്തന്‍കുരിശ് (സെക്രട്ടറി) 281 773 1217
മലയാളം സൊസൈറ്റി, ഹ്യൂസ്റ്റന്‍: ബൈബിളിന്റെ ആഴങ്ങള്‍ തേടി നടത്തിയ ഒരു അപഗ്രഥനം മലയാളം സൊസൈറ്റി, ഹ്യൂസ്റ്റന്‍: ബൈബിളിന്റെ ആഴങ്ങള്‍ തേടി നടത്തിയ ഒരു അപഗ്രഥനം മലയാളം സൊസൈറ്റി, ഹ്യൂസ്റ്റന്‍: ബൈബിളിന്റെ ആഴങ്ങള്‍ തേടി നടത്തിയ ഒരു അപഗ്രഥനം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക