Image

അമേരിക്കന്‍ വിമാന കമ്പനികള്‍ 2012 ലെ ആദ്യ നിരക്കു വര്‍ദ്ധന പ്രഖ്യാപിച്ചു: 20 ഡോളര്‍ കൂട്ടി

പി.പി.ചെറിയാന്‍ Published on 13 January, 2012
അമേരിക്കന്‍ വിമാന കമ്പനികള്‍ 2012 ലെ ആദ്യ നിരക്കു വര്‍ദ്ധന പ്രഖ്യാപിച്ചു: 20 ഡോളര്‍ കൂട്ടി

ഡാളസ്: അമേരിക്കയിലെ പ്രമുഖ വിമാനകമ്പനികള്‍ 2012 വര്‍ഷത്തിലെ ആദ്യ നിരക്കു വര്‍ദ്ധന പ്രഖ്യാപിച്ചു.

ഡെല്‍റ്റാ വിമാന കമ്പനി അഭ്യന്തര വിമാന സര്‍വ്വീസുകളില്‍ 20 ഡോളറിന്റെ വര്‍ദ്ധനവാണ് നടപ്പാക്കുന്നത്. ജനുവരി 12 വ്യാഴാഴ്ചയാണ് വര്‍ദ്ധനവ് നിലവില്‍ വന്നത്.

സൗത്ത് വെസ്റ്റ്, എയര്‍ ട്രാന്‍ , ഫ്രൊണ്ടിയര്‍ എന്നീ കമ്പനികള്‍ ബുധനാഴ്ച തന്നെ വര്‍ദ്ധന നടപ്പില്‍ വരുത്തിയിരുന്നു. അമേരിക്കന്‍ എയര്‍ലൈന്‍സ്, യൂണൈറ്റഡ്, കോണ്ടിനെന്റല്‍ , യു.എസ് എയര്‍വെയ്‌സ് എന്നീ വിമാന കമ്പനികളും നിരക്കു വര്‍ദ്ധിപ്പിച്ചു.

ചാര്‍ജ്ജ് വര്‍ദ്ധന നടപ്പില്‍ വരുമ്പോള്‍ തന്നെ വിമാനകമ്പനികള്‍ കുറഞ്ഞ നിരക്കുകള്‍ ഉള്ള മറ്റു കമ്പനികളുടെ യാത്രാകൂലി 'മാച്ച്' ചെയ്യുമെന്നും അറിയിച്ചിട്ടുണ്ട്.

2011 ല്‍ അമേരിക്കന്‍ വിമാന കമ്പനികള്‍ 22 തവണയാണ് നിരക്കു വര്‍ദ്ധന പ്രഖ്യാപിച്ചിരിക്കുന്നത്.
ഓയില്‍ വില വര്‍ദ്ധിക്കുന്നതിനാല്‍ വിമാന കമ്പനികളുടെ നിലനില്‍പ്പിന് യാത്രാകൂലി വര്‍ദ്ധിപ്പിക്കുകയല്ലാതെ വേറൊരു മാര്‍ഗ്ഗവുമില്ലെന്നാണ് അധികൃതരുടെ വാദം. യൂറോപ്പ് ഉള്‍പ്പെടെ വിദേശ രാജ്യങ്ങളിലേക്ക് വിമാന യാത്രാകൂലിയും വര്‍ദ്ധിപ്പിക്കേണ്ടിവരുമെന്നും ഇവര്‍ പറഞ്ഞു
അമേരിക്കന്‍ വിമാന കമ്പനികള്‍ 2012 ലെ ആദ്യ നിരക്കു വര്‍ദ്ധന പ്രഖ്യാപിച്ചു: 20 ഡോളര്‍ കൂട്ടി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക