Image

വി.എസ് കോടതിയില്‍ തെളിയിക്കട്ടെ: ആര്യാടന്‍

Published on 13 January, 2012
വി.എസ് കോടതിയില്‍ തെളിയിക്കട്ടെ: ആര്യാടന്‍
കൊച്ചി: വി.എസ് അച്യുതാനന്ദന്‍ തന്റെ നിരപരാധിത്വം കോടതിയില്‍ തെളിയിക്കട്ടേയെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ്. അല്ലാതെ കേസ് കോടതിയില്‍ എത്തും മുന്‍പ് തന്നെ അത് രാഷ്ട്രീയപ്രേരിതമാണെന്ന് പറഞ്ഞ് നടക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.

എല്ലാ കേസുകളിലും കോടതിയില്‍ സത്യം തെളിയും എന്ന് പറയുന്ന വി.എസ് തനിക്കെതിരായ കേസിന്റെ നിജസ്ഥിതിയും കോടതിയില്‍ തെളിയിക്കണം. വിജിലന്‍സ് പ്രാഥമിക അന്വേഷണം നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് കേസെടുക്കാന്‍ തീരുമാനിച്ചത്. വിജിലന്‍സ് ചുമത്തിയിരിക്കുന്ന ആരോപണങ്ങളെ വി.എസ്സിന് കോടതിയില്‍ ചോദ്യംചെയ്യാം. അതിന് ശേഷം കേസ് രാഷ്ട്രീയപ്രേരിതമാണെന്ന് പറയുന്നതില്‍ അര്‍ഥമുണ്ട്-ആര്യാടന്‍ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക