Image

ഹിമാചല്‍ ബസ് അപകടം: മരണം 11 ആയി

Published on 13 January, 2012
ഹിമാചല്‍ ബസ് അപകടം: മരണം 11 ആയി
ഷിംല: ഹിമാചല്‍ പ്രദേശില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് ഉണ്ടായ അപകടത്തില്‍ മരണം 11 ആയി. 21 പേര്‍ക്ക് പരിക്കേറ്റു. ഷിംലയില്‍നിന്ന് 120 കിലോമീറ്റര്‍ അകലെ കുംപ്‌വിയില്‍ വ്യാഴാഴ്ച രാത്രിയാണ് അപകടമുണ്ടായത്. ചോപാലില്‍നിന്ന് ധര്‍ച്ചനയിലേക്കുപോയ സര്‍ക്കാര്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞു. എട്ടുപേര്‍ സംഭവ സ്ഥലത്തുതന്നെ മരിച്ചു.

ബസ്സിനുള്ളില്‍ ആരെങ്കിലും കുടുങ്ങിക്കിടക്കുന്നുണ്ടോയെന്ന് വ്യക്തമല്ലെന്ന് പോലീസ് പറഞ്ഞു. ബസ് കൊക്കയില്‍നിന്ന് ഇനിയും ഉയര്‍ത്താന്‍ കഴിഞ്ഞിട്ടില്ല. സംഭവത്തെക്കുറിച്ച് സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു. കടുത്ത മഞ്ഞുവീഴ്ചയുള്ള പ്രദേശത്താണ് ബസ് മറിഞ്ഞ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക