Image

വി.എസ് നിയമത്തിന് അതീതനല്ല: ഗണേഷ് കുമാര്‍

Published on 13 January, 2012
വി.എസ് നിയമത്തിന് അതീതനല്ല: ഗണേഷ് കുമാര്‍
തിരുവനന്തപുരം: വി.എസ് അച്യുതാനന്ദന്‍ നിയമത്തിന് അതീതനല്ലെന്ന് മന്ത്രി കെ.ബി ഗണേഷ്‌കുമാര്‍. വി.എസ്സിനെതിരായ കേസ് അതിന്റെ വഴിക്ക് പോകും. രാഷ്ട്രീയ പ്രേരിതമായി പലതും ചെയ്യാന്‍ കഴിയുമെന്ന് വി.എസ്സിനെ പോലെ അറിയുന്നവര്‍ വേറെ കാണില്ല. അതുകൊണ്ടാണ് ഇപ്പോഴത്തെ വിജിലന്‍സ് കേസ് രാഷ്ട്രീയപ്രേരിതമാണെന്ന് അദ്ദേഹം പറയുന്നത്. സ്വജനപക്ഷപാതവും സത്യപ്രതിജ്ഞാ ലംഘനമാണെന്ന് ഗണേഷ്‌കുമാര്‍ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക