Image

എയര്‍ ഇന്ത്യയുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു

Published on 13 January, 2012
എയര്‍ ഇന്ത്യയുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു
മുംബൈ: എയര്‍ ഇന്ത്യയുടെ ബാങ്ക് അക്കൗണ്ടുകള്‍ വീണ്ടും മരവിപ്പിച്ചു. സേവന നികുതിയില്‍ വന്‍ കുടിശ്ശിക വരുത്തിയതിനെ തുടര്‍ന്നാണ് അക്കൗണ്ടുകള്‍ മരവിപ്പിച്ചത്.

 300 കോടി രൂപയിലധികമാണ് കുടിശ്ശിക അടയ്ക്കാനുള്ളത്. രണ്ട് മാസത്തിനിടെ ഇത് രണ്ടാം തവണയാണ് എയര്‍ ഇന്ത്യക്കെതിരെ നടപടിയുണ്ടാകുന്നത്. ഡിസംബറില്‍ എയര്‍ ഇന്ത്യയുടെ 11 അക്കൗണ്ടുകളും കിങ്ഫിഷര്‍ എയര്‍ ലൈന്‍സിന്റെ 10 അക്കൗണ്ടുകളും മരവിപ്പിച്ചിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക