Image

കേരള സമാജം ഓഫ്‌ സൗത്ത്‌ ഫ്‌ളോറിഡ: ജോയി കുറ്റിയാനി പ്രസിഡന്റ്‌, അസീസ്സി നടയില്‍ സെക്രട്ടറി

ജോയിച്ചന്‍ പുതുക്കുളം Published on 13 January, 2012
കേരള സമാജം ഓഫ്‌ സൗത്ത്‌ ഫ്‌ളോറിഡ: ജോയി കുറ്റിയാനി പ്രസിഡന്റ്‌, അസീസ്സി നടയില്‍ സെക്രട്ടറി
മയാമി: അമേരിക്കയിലെ ശ്രദ്ധേയമായ മലയാളി സംഘടനകളിലൊന്നായ കേരള സമാജം ഓഫ്‌ സൗത്ത്‌ ഫ്‌ളോറിഡയ്‌ക്ക്‌ പുതിയ പ്രവര്‍ത്തനമേഖലകളും കര്‍മ്മപദ്ധതികളുമായി 2012-ലെ ഭാരവാഹികള്‍ പ്രവര്‍ത്തനമാരംഭിച്ചു.

എന്നും നൂതനമായ പരിപാടികള്‍ ആവിഷ്‌കരിക്കുന്ന കേരള സമാജം മലയാളത്തനിമയും സംസ്‌കാരവും, പ്രവാസി ജീവിതവും, മൂന്നു പതിറ്റാണ്ടിന്റെ സമാജം പ്രവര്‍ത്തനങ്ങളും ഇതിവൃത്തമാക്കി `തീം സോംഗ്‌' മത്സരം സംഘടിപ്പിക്കുന്നു. സിറ്റി ഓഫ്‌ പാംബ്രൂക്ക്‌ പൈന്‍സുമായി ചേര്‍ന്ന്‌ മാര്‍ച്ച്‌ 31, ഏപ്രില്‍ 1 തീയതികളില്‍ സിറ്റി മൈതാനത്ത്‌ ഇന്ത്യന്‍ അമേരിക്കന്‍ ഫെസ്റ്റിവലും, കാര്‍ണിവലും, ഇന്‍വെസ്റ്റേഴ്‌സ്‌ മീറ്റും ദേശീയ മത്സരങ്ങള്‍ക്കും വേദിയൊരുക്കുന്നു.

ഒരു നൂറ്റാണ്ടിന്റെ ചരിത്രമുള്ള ടൗണ്‍ ഓഫ്‌ ഡേവിയുമായി ചേര്‍ന്ന്‌ സിറ്റിയുടെ ഫാല്‍ക്കന്‍ ലീ പാര്‍ക്കില്‍ കേരള സമാജം `മഹാത്മജിക്ക്‌' ഗാന്ധിസ്‌ക്വയര്‍ പണിതുയര്‍ത്തി ചരിത്രത്തിന്റെ ഭാഗമാകുന്നു. കേരള സമാജം കള്‍ച്ചറല്‍ സെന്ററിന്‌ ആരംഭം കുറിച്ച്‌ പ്രായഭേദമെന്യേ കഴിവും അഭിരുചിയും നേതൃത്വവും പ്രകടിപ്പിക്കുന്നതിനുള്ള അവസരങ്ങള്‍ എന്നിവയും, ദുഖ ദുരിതമനുഭവിക്കുന്നവര്‍ക്ക്‌ സാന്ത്വനത്തിന്റെ സഹായ ഹസ്‌തം അങ്ങനെ സേവനത്തിന്റെ മുപ്പതാം വാര്‍ഷികം ആഘോഷിക്കുന്നതിനായി രണ്ടുവര്‍ഷം നീണ്ടുനില്‍ക്കുന്ന കര്‍മ്മ പരിപാടികള്‍ക്ക്‌ തുടക്കംകുറിക്കും.

പ്രസിഡന്റ്‌ ജോയി കുറ്റിയാനി, വൈസ്‌ പ്രസിഡന്റ്‌ മത്തായി വെമ്പാല (കുട്ടിയച്ചന്‍), സെക്രട്ടറി അസീസ്സി നടയില്‍, ജോയിന്റ്‌ സെക്രട്ടറി ഡോ. ഷൈനി ആന്റണി, ട്രഷറര്‍ ചാക്കോ ഫിലിപ്പ്‌ (സണ്ണി), ജോയിന്റ്‌ ട്രഷറര്‍ (ബോബി മാത്യു), കമ്മിറ്റി മെമ്പേഴ്‌സായി ബോബി വര്‍ക്കി, ചെറിയാന്‍ ചാക്കോ (ജയന്‍), ജോണ്‍സണ്‍ മാത്യു (ഷിബു), ജോസ്‌ വാടാപറമ്പില്‍, മനോജ്‌ നായര്‍, പീറ്റര്‍ വര്‍ഗീസ്‌, റോബിന്‍ ആന്റണി, സതീഷ്‌ കുറുപ്പ്‌, വിന്‍സെന്റ്‌ അഗസ്റ്റിന്‍ എന്നിവരും 2013 പ്രസിഡന്റ്‌ ഇലക്‌ട്‌ ജോണ്‍ എ തോമസ്‌ (ബ്ലസന്‍), എക്‌സ്‌ ഒഫീഷ്യോ അംഗങ്ങളായി മുന്‍ പ്രസിഡന്റുമാരായ ജയിസണ്‍ ചെറിയാന്‍, ജോസഫ്‌ ജെയിംസ്‌ (സജി), ജസ്സി പാറത്തുണ്ടില്‍, മാത്യുക്കുട്ടി തുമ്പമണ്‍, ഡോ. തോമസ്‌ പനവേലില്‍ എന്നിവരും, യൂത്ത്‌ കമ്മിറ്റി പ്രസിഡന്റായി ജ്യോതി തോമസ്‌, വൈസ്‌ പ്രസിഡന്റ്‌ ജസ്റ്റിന്‍ വെമ്പാല, സെക്രട്ടറി ജാസ്‌മിന്‍ കരേടന്‍, ട്രഷറര്‍ ഷൈനാ ദേവസ്യ, ഇവന്റ്‌ കോര്‍ഡിനേറ്റേഴ്‌സായി ഏബല്‍ റോബിന്‍സ്‌, കെല്‍വിന്‍ പനവേലില്‍ എന്നിവരും, കമ്മിറ്റി അംഗങ്ങളായി ക്രിസ്റ്റഫര്‍ ജയിംസ്‌, ജസീക്കാ മധുകര്‍, തങ്കം കുറ്റിയാനി ഫെലിക്‌സ്‌ ചൊവ്വൂര്‍, ജയിസണ്‍ നടയില്‍, ക്രിസ്റ്റി ഞാറവേലില്‍, ഗീതു ജയിംസ്‌, ജോമി പോത്തന്‍, ചെല്‍സി തച്ചേട്ട്‌, മേരി ആന്‍ സക്കറിയ എന്നിവരേയും തെരഞ്ഞെടുത്തു. കൂടാതെ ഈവര്‍ഷം കേരള സമാജം കിഡ്‌സ്‌ ക്ലബും, വനിതാ ക്ലബും ആരംഭിക്കുന്നതാണ്‌.
കേരള സമാജം ഓഫ്‌ സൗത്ത്‌ ഫ്‌ളോറിഡ: ജോയി കുറ്റിയാനി പ്രസിഡന്റ്‌, അസീസ്സി നടയില്‍ സെക്രട്ടറി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക