Image

കൊച്ചി മെട്രോ: അന്തിമാനുമതിക്കുള്ള നടപടി ഉടന്‍

Published on 13 January, 2012
കൊച്ചി മെട്രോ: അന്തിമാനുമതിക്കുള്ള നടപടി ഉടന്‍
ന്യൂഡല്‍ഹി: കൊച്ചി മെട്രോ പദ്ധതിയ്‌ക്ക്‌ കേന്ദ്രത്തിന്റെ അന്തിമാനുമതി ലഭിക്കുന്നതിനുള്ള നടപടികള്‍ ഫെബുവരി 20 നകം പൂര്‍ത്തിയാക്കാന്‍ അടിയന്തര യോഗത്തില്‍ തീരുമാനം. ഡല്‍ഹിയില്‍ കേന്ദ്ര കാബിനറ്റ്‌ സെക്രട്ടറി അജിത്‌ കുമാര്‍ സേത്ത്‌ വിളിച്ചുചേര്‍ത്ത അടിയന്തര യോഗത്തിലാണ്‌ ഈ തീരുമാനം. കന്ദ്ര മന്ത്രസഭാ യോഗത്തിന്റെ പരിഗണനയ്‌ക്കു മുമ്പ്‌ പദ്ധതി ശിപാര്‍ശയ്‌ക്കു ആസൂത്രണ നിക്ഷേപ യോഗത്തിന്റെ അംഗീകാരം തേടേണ്‌ടതുണ്‌ട്‌. അതിനായി ആസൂത്രണ നിക്ഷേപ ബോര്‍ഡ്‌ യോഗം ഈ മാസം ചേരാനും യോഗത്തില്‍ ധാരണയായി. നഗര വികസന മന്ത്രാലയം തയാറാക്കിയ ക്യാബിനറ്റ്‌ നോട്ട്‌ യോഗത്തില്‍ സമര്‍പ്പിക്കും. ആസൂത്രണ നിക്ഷേപ ബോര്‍ഡിന്റെ അംഗീകാരം ലഭിച്ചാലുടന്‍ വിവധ മന്ത്രാലയങ്ങള്‍ക്ക്‌ ഇത്‌ അയച്ചു കൊടുക്കും. പത്ത്‌ ദിവസത്തിനുള്ളില്‍ വിവിധ മന്ത്രാലയങ്ങള്‍ ഇക്കാര്യത്തില്‍ മറുപടി നല്‍കും. ഫെബ്രുവരി 20 നകം നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി കേന്ദ്ര മന്ത്രിസഭയുടെ പരിഗണനക്കായി പദ്ധതി സമര്‍പ്പിക്കും.

പാലക്കാട്‌ കോച്ച്‌ ഫാക്‌ടറിക്കാവശ്യമായ സ്ഥലം വിലയ്‌ക്കു വാങ്ങാനും യോഗത്തില്‍ തീരുമാനമായി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക