Image

കേരളത്തിന്‌ 14,010 കോടി രൂപയുടെ വാര്‍ഷിക പദ്ധതി

Published on 13 January, 2012
കേരളത്തിന്‌ 14,010 കോടി രൂപയുടെ വാര്‍ഷിക പദ്ധതി
തിരുവനന്തപുരം: കേരളത്തിന്റെ 14,010 കോടി രൂപയുടെ വാര്‍ഷിക പദ്ധതിക്ക്‌ പ്ലാനിംഗ്‌ ബോര്‍ഡ്‌ അംഗീകാരം നല്‍കി. പന്ത്രണ്‌ടാം പദ്ധതിയുടെ അടങ്കല്‍ 1.05 ലക്ഷം കോടി രൂപയാണ്‌. കാര്‍ഷികോത്‌പാദനം വര്‍ധിപ്പിക്കുക, ക്ഷീരമേഖലയില്‍ 71 ശതമാനവും പൊതുവിദ്യാഭ്യാസ-ഉന്നതവിദ്യാഭ്യാസ രംഗത്ത്‌ 42 ശതമാനവും ആരോഗ്യവിദ്യാഭ്യാസം, പൊതുജനാരോഗ്യം എന്നിവയില്‍ 77 ശതമാ നവും വളര്‍ച്ചയാണ്‌ ഈ വര്‍ഷം ലക്ഷ്യമിടുന്നതെന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്‌ടി അറിയിച്ചു.

എല്ലാ മേഖലയിലും മികച്ച വളര്‍ച്ചയാണ്‌ പന്ത്രണ്‌ടാം പദ്ധതിയില്‍ ലക്ഷ്യമിടുന്നതെന്നു മുഖ്യമന്ത്രി പറഞ്ഞു. വൈദ്യുതോത്‌പാദനം ഇരട്ടിയാക്കും. ഇതൊരു വെല്ലുവിളിയായി ഏറ്റെടുക്കും. പന്ത്രണ്‌ടാം പദ്ധതിയുടെ ആദ്യവര്‍ഷമായ ഇക്കൊല്ലം പദ്ധതി അടങ്കലില്‍ 27.02 ശതമാനം വര്‍ധനയാണ്‌ ഉണ്ടായിരിക്കുന്നത്‌.

കാറ്റ്‌, സൗരോര്‍ജം, കല്‍ക്കരി, പ്രകൃതിവാതകം എന്നിവ ഉപയോഗിച്ചുള്ള വൈദ്യുതോത്‌പാദനത്തിനും മുന്‍ഗണന നല്‍കും. പദ്ധതി നടത്തിപ്പ്‌ അവലോകനം ചെയ്യുന്നതിനു 16നു യോഗം ചേരും. ചീഫ്‌ സെക്രട്ടറിയുടെ നേതൃത്വത്തില്‍ എല്ലാ സെക്രട്ടറിമാരും യോ ഗം ചേര്‍ന്നു ഫണ്‌ട്‌ വിനിയോഗത്തിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെ യ്യും. 17 നു മുഴുവന്‍ മന്ത്രിമാരും സെക്രട്ടറിമാരും പങ്കെടുക്കുന്ന അവലോകനയോഗം ചേരും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക