Image

കെഎച്ച്എന്‍എയുടേത് വേറിട്ട സ്‌കോര്‍ഷിപ്പ് പദ്ധതി

പി ശ്രീകുമാര്‍ Published on 02 September, 2015
കെഎച്ച്എന്‍എയുടേത് വേറിട്ട സ്‌കോര്‍ഷിപ്പ് പദ്ധതി

മലയാളി ഹിന്ദു സംഘടനകളുടെ കൂട്ടായ്മയായ കേരള ഹിന്ദൂസ് ഓഫ് നേര്‍ത്ത് അമേരിക്ക ഇന്ന് കേരളത്തിലും അമേരിക്കയിലും മുഖവരയില്ലാത്ത സംഘടനയാണ്

അമേരിക്കയിലെ ഹിന്ദുക്കളുടെ സാംസ്‌കാരികവും മതപരവുമായ ഉന്നമനം, കേരള പാരമ്പര്യവും സംസ്‌കാരവും യുവതലമുറയില്‍ നിലനിര്‍ത്തല്‍, വ്യാവസായിക സാമൂഹിക രംഗത്ത് പരസ്പര സഹകരണം കെട്ടിപ്പടുക്കല്‍, ശക്തമായ ഒരു ആത്മീയ നേതൃത്വം വളര്‍ത്തിയെടുക്കല്‍, മാനവസേവ മാധവസേവ എന്ന സനാതനതത്വം പ്രാവര്‍ത്തികമാക്കല്‍ തുടങ്ങിയ പ്രഖ്യാപിത ലക്ഷ്യത്തിലൂടെ പ്രവര്‍ത്തിക്കുന്ന കെഎച്ച്എന്‍എയുടെ ഏറ്റവും വലിയ പരിപാടി രണ്ടു വര്‍ഷത്തിലൊരിക്കല്‍ നടത്തുന്ന ദേശീയ കണ്‍വന്‍ഷനാണ്

രണ്ടുവര്‍ഷത്തില്‍ ഒരിക്കലുള്ള ഒത്തുചേരലിനുപരി ക്രിയാത്മകമായ മറ്റെന്തെങ്കിലും കൂടി ചെയ്യണം എന്ന തോന്നലില്‍ നിന്നുണ്ടായതാണ് കെഎച്ച്എന്‍എ സ്‌കോളര്‍ഷിപ്പ് പദ്ധതി. കേരളത്തില്‍ പഠിക്കുന്ന പാവപ്പെട്ട കുട്ടികള്‍ക്ക് പ്രൊഫഷണല്‍കോഴ്‌സ് പഠനത്തിനായി ഏര്‍പ്പെടുത്തുന്ന സ്‌കോളര്‍ഷിപ്പ് ഇന്ന് കേരളത്തില്‍ ഏറെ ശ്രദ്ധിക്കുന്ന ഒന്നായി മാറിക്കഴിഞ്ഞു. ഒരു വിദ്യാര്‍ത്ഥിക്ക് അരലക്ഷം രൂപ കിട്ടുന്ന ഈ സ്‌കോളര്‍ഷിപ്പ് തുകയുടെ കാര്യത്തില്‍ ഏറ്റവും വലുതാണ്.
പിരിവെടുത്ത് നാട്ടിലെ കുട്ടികള്‍ക്ക് കുറച്ചു പണം നല്‍കുക എന്നതല്ല സ്‌കോളര്‍ഷിപ്പു പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നത്, ഓരോരുത്തരിലുമുള്ള സേവനഭാവവും,തൃജിക്കാനുള്ള മനസ്സും കൂടുതല്‍ ശക്തിപ്പെടുത്തുക എന്നതാണ് ലക്ഷ്യം. ആധുനിക കാലത്ത് പണത്തിനാണ് ഏറെ പാധാന്യം. അതുകൊണ്ടുതന്നെ പണം ത്യജിക്കാന്‍ പലര്‍ക്കും പ്രയാസമാണ്. അധ്വാനിച്ചുണ്ടാക്കുന്ന പണം മറ്റൊരാള്‍ക്ക് നല്‍കുന്നതിലൂടെ ത്യാഗ മനോഭാവം ഓരോരുത്തരിലും ശക്തമാക്കാനാകും, ഒരു വര്‍ഷം ഒരുകുട്ടിക്ക് കൊടുക്കേണ്ടത് 250 ഡോളറാണ്. ഒരു ദിവസം ഒരു ഡോളര്‍ വീതം നീക്കി വെച്ചാല്‍ തന്നെ ആവശ്യത്തിലധികം പണം കണ്ടെത്താനാകും. അത്തരമൊരു സംവിധാനമാണ് ഉണ്ടാകേണ്ടത്.
ഉദ്ദേശ്യ ശുദ്ധിക്ക് അടിവരയിടുന്നതാണ് സ്‌കോളര്‍ഷിപ്പ് വിതരണ ചടങ്ങും കേരളത്തില്‍ നടത്താറ്. ധൂര്‍ത്തില്ലാതെ നേതാക്കന്മാര്‍ക്കായി കാത്തിരിക്കാതെ ലളിതമായ ചടങ്ങില്‍ വിദ്യാഭ്യാസ സാംസ്‌ക്കാരിക മേഖലകളിലെ തലെയെടുപ്പുള്ളവരാണ് സ്‌കോളര്‍ഷിപ്പ് വിതരണം ചെയ്യുക

2005ലെ ചിക്കാഗോ കണ്‍വന്‍ഷനിലാണ് ഇത്തരമൊരു ആശയം മുന്നോട്ടുവന്നത്. ട്രസ്റ്റീബോര്‍ഡ് ചെയര്‍മാന്‍ ഉദയഭാനു പണിക്കരുടെയും സെക്രട്ടറി പ്രസന്നന്‍ പിള്ളയുടെയും നേതൃത്വത്തില്‍ അത് യാഥാര്‍ത്ഥ്യമാക്കി. ് മ•ഥന്‍നായര്‍, ശശിധരന്‍നായര്‍, അനില്‍കുമാര്‍പിള്ള, വെങ്കിട് ശര്‍മ്മ, ഡോ. രാമദാസ് പിള്ള, എം.ജി മേനോന്‍, ആനന്ദന്‍ നിരവേല്‍, ടി.എന്‍. നായര്‍, രാജുനാണു, ഹരിദാസന്‍പിള്ള, അനില്‍കുമാര്‍ പിള്ള, ഹരിനാരായണന്‍ നമ്പൂതിരി, ഗണേഷ് നായര്‍, ഷിബു ദിവാകരന്‍ എന്നിവരൊക്കെ സ്‌കോളര്‍ഷിപ്പ് പദ്ധതി വിജയിപ്പിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചു.
തുടക്കം മുതല്‍ സ്‌കോളര്‍ഷിപ്പിന്റെ കേരളത്തിലെ കോഓര്‍ഡിനേറ്റര്‍ എന്ന നിലയില്‍ പ്രവര്‍ത്തിച്ചതിനാല്‍ ഈ പദ്ധതിയെ എത്ര പ്രതീക്ഷയോടെയാണ് കുട്ടികളും രക്ഷിതാക്കളും കാത്തിരിക്കുന്നത് എന്ന് പറയാന്‍ എനിക്ക കഴിയും. കേരളത്തില്‍ നടക്കുന്ന സ്‌കോളര്‍ഷിപ്പ് വിതരണ ചടങ്ങുതന്നെ വലിയൊരു സാംസ്‌കാരിക ചടങ്ങായി മാറിയിട്ടുണ്ട്.
പി. പരമേശ്വരന്‍, അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മിഭായി, സ്വാമി പൂര്‍ണാനന്ദപുരി, ബ്രഹ്മചാരി ഭാര്‍ഗ്ഗവ റാം, മന്ത്രി കെ. ബാബു, ഡോ. എന്‍. രാജശേഖരന്‍പിള്ള, ഐഎഎസ്സുകാരായ കെ. ജയകുമാര്‍, ജെ. ലളിതാംബിക, രാജുനാരായണ സ്വാമി, ആര്‍. രാമചന്ദ്രന്‍നായര്‍, കവികളായ എസ്. രമേശന്‍ നായര്‍, വി. മധുസൂദനന്‍ നായര്‍, വിഷ്ണുനാരായണന്‍ നമ്പൂതിരി തുടങ്ങിയവര്‍ സ്‌കോളര്‍ഷിപ്പ് ചടങ്ങിന് സാക്ഷ്യംവഹിച്ചവരാണ്.

സ്‌കോളര്‍ഷിപ്പുകള്‍ സെപ്‌റ്റംബര്‍ ആറിനു (ഞായര്‍) വിതരണം ചെയ്യും. തിരുവനന്തപുരം പ്രസ്‌ക്ലബില്‍ രാവിലെ 11 നു നടക്കുന്ന ചടങ്ങ്‌ സ്റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യാ ചീഫ്‌ ജനറല്‍ മാനേജര്‍ എസ്‌. ആദികേശവന്‍ ഉദ്‌ഘാടനം ചെയ്യും

കെഎച്ച്‌എന്‍എ ട്രസ്റ്റീ ബോര്‍ഡ്‌ ചെയര്‍മാന്‍ ശശിധരന്‍ നായര്‍ അധ്യക്ഷത വഹിക്കും. ചടങ്ങില്‍ ഇന്റലിജന്‍സ്‌ ഡിഐജി പി. വിജയന്‍, കുമ്മനം രാജശേഖരന്‍, മന്‍മഥന്‍ നായര്‍, വെങ്കിട്‌ ശര്‍മ്മ, ടി.എന്‍. നായര്‍, സനല്‍ ഗോപി, അര്‍. അജിത്‌ കുമാര്‍, മണ്ണടി ഹരി, അശോകന്‍ വേങ്ങശേരി, പി. ശ്രീകുമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

പ്രഫഷണല്‍ കോഴ്‌സുകള്‍ക്ക്‌ പഠിക്കുന്ന കുട്ടികള്‍ക്ക്‌ പ്രതിവര്‍ഷം 250 ഡോളര്‍ വീതമാണ്‌ സ്‌കോര്‍ഷിപ്പ്‌ നല്‍കുന്നത്‌. തുടര്‍ച്ചയായ ഒമ്പതാം വര്‍ഷമാണ്‌ കേരള ഹിന്ദൂസ്‌ ഓഫ്‌ നോര്‍ത്ത്‌ അമേരിക്ക കേരളത്തിലെ പാവപ്പെട്ട കുട്ടികള്‍ക്കായി സ്‌കോളര്‍ഷിപ്പ്‌ നല്‍കുന്നത്‌. ഇത്തവണ നൂറു കുട്ടികള്‍ക്കാണ്‌ സ്‌കോളര്‍ഷിപ്പ്‌ നല്‍കുന്നത്‌.
കെഎച്ച്എന്‍എയുടേത് വേറിട്ട സ്‌കോര്‍ഷിപ്പ് പദ്ധതി
Join WhatsApp News
Secular Person 2015-09-02 11:10:52
Good idea and we appreciate the program. But one thing let me add, here there are too much religious flavour. If you are going to help the poor, it must be given regardless of any religious affiliation, not based on any religiouys affiliation. Money is mainly going from USA. Actulaay USA is a kind of secular nation. Think about it. By way of conventions etc. we are importing religious fundmentalism, religious groupism to this great USA. Here in USA people can convert to any religion, nobody is there to question. Any gods or aal davangal, pujaris can come preach, embrase, kiss and collect money. Many of our people from many beliefs take advantage of this great nation USA. This particular case, the scholarships should have been disrtibuted to all religious people, the criteria should have been poverty- the poor. I happened to read the lists of the receipients. Not just this particular KHNA for every oganization or religious association, if you are going to distribute scholarship money it should be given to all the deserving poor candidates. Do not discriminate any body on the basis of your religion. Here  on the top of the picture we see some of our so called secular leaders, religious fundamental leaders, social assocaion leaders, Sree narayana "Mada methayalaum Nannayal" leaders. IAS leaders we, voted to man of the year without considering the religious affiliation etc. The receipietns religious list you published earlier in another article. Any way congratulations to all the givers and takers.
Anthappan 2015-09-02 12:42:59
Secular makes sense
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക