Image

പുലരിയ്ക്ക് പുതിയ ഭരണസാരഥികള്‍

Published on 12 January, 2012
പുലരിയ്ക്ക് പുതിയ ഭരണസാരഥികള്‍
മെല്‍ബണ്‍: പുലരി വിക്ടോറിയയുടെ വാര്‍ഷിക പൊതുയോഗം മെറിന്‍ഡ പാര്‍ക്ക് കമ്മ്യൂണിറ്റി സെന്റര്‍ ഹാളില്‍ വെച്ച് നടന്നു. ഉച്ചയ്ക്ക് രണ്ട് മണിയ്ക്ക് ശേഷം നടന്ന യോഗത്തില്‍ കണ്‍വീനര്‍ ടോം വെള്ളാരം കുന്നേല്‍ ജോസഫ് റിപ്പോര്‍ട്ടും ട്രഷറര്‍ ബിനു വര്‍ക്കി വരവുചിലവുകണക്കുകളും അവതരിപ്പിച്ചു. പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പില്‍ നാമനിര്‍ദേശം ചെയ്യപ്പെട്ടവരെ ഐക്യകണ്‌ഠേന തിരഞ്ഞെടുത്തതായി പ്രിസൈഡിങ് ഓഫീസര്‍ കുന്നുമ്മല്‍ വേലായുധന്‍ അറിയിച്ചു. 

പുതിയതായി തിരഞ്ഞെടുക്കപ്പെട്ടവര്‍

സ്റ്റിയറിങ് കമ്മിറ്റി അംഗങ്ങളായി പ്രദീപ്കുമാര്‍, ടോം വെള്ളാരം കുന്നേല്‍ ജോസഫ്, സുനില്‍ ജോര്‍ജ്ജ്, രാജന്‍ വെണ്മണി, രൂപേഷ് ഇരിങ്ങ, ട്രഷറര്‍ റോണി ജോര്‍ജ് എന്നിവരും, ബാലവിഭാഗം ഉപദേഷ്ടാക്കളായി. ലളിത രാജന്‍, ഡോ.ഷാജി വര്‍ഗ്ഗീസ്, പ്രവീണ്‍കുമാര്‍, ബിനു മറ്റില്‍ഡ ജോസ്, സ്‌പോര്‍ട്‌സ് കോഓര്‍ഡിനേറ്റര്‍ വിജു കുമാര്‍, ജോയിന്റ് സ്‌പോര്‍ട്‌സ് കോഓര്‍ഡിനേറ്റര്‍ സന്തോഷ് ബാലകൃഷ്ണന്‍, ആര്‍ട്‌സ് കോഓര്‍ഡിനേറ്റര്‍ വിനോദ് കിളിയത്ത്, ജോയിന്റ് ആര്‍ട്‌സ് കോഓര്‍ഡിനേറ്റര്‍ മനോജ് ഡേവിഡ്, പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ ഷൈജുമോന്‍ കുന്നുമ്മല്‍.

വാര്‍ത്ത അയച്ചത്: ഷൈജു

പുലരിയ്ക്ക് പുതിയ ഭരണസാരഥികള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക