Image

എസ്‌കേപ്പ് ഫ്രം ഉഗാണ്ടയില്‍ ലക്ഷ്മിപ്രിയ ബിജു മേനോന്റെ നായിക

Published on 01 September, 2015
 എസ്‌കേപ്പ്  ഫ്രം ഉഗാണ്ടയില്‍ ലക്ഷ്മിപ്രിയ ബിജു മേനോന്റെ നായിക


എസ്‌കേപ്പ്  ഫ്രം ഉഗാണ്ട എന്ന സിനിമയ്ക്കു ശേഷം രാജേഷ് നായര്‍ സംവിധാനം ചെയ്യുന്ന സോള്‍ട്ട് മാംഗോ ട്രീ  എന്ന സിനിമയില്‍ തമിഴ് നടി ലക്ഷ്മിപ്രിയ നായികയാവുന്നു.  ഏയ്ഞ്ചല്‍സ് എന്ന മലയാള സിനിമയില്‍ നേരത്തെ ചെറിയൊരു വേഷം ലക്ഷ്മി അവതരിപ്പിച്ചിരുന്നു. ബിജു മേനോനാണ് നായകന്‍. സുഹാസിനിയും ചിത്രത്തില്‍ ഒരു പ്രധാന വേഷം അവതരിപ്പിക്കുന്നുണ്ട്. 

ബിജുമേനോന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ഭാര്യാ വേഷമാണ് ലക്ഷ്മിക്ക്. നാടക നടി കൂടിയായ ലക്ഷ്മിയുടെ കഥാപാത്രം അഞ്ചു വയസുള്ള കുഞ്ഞിന്റെ അമ്മ കൂടിയാണ്. ഇവരുടെ ഇടത്തരം കുടുംബത്തിലേക്ക് സുഹാസിനി ടീച്ചറുടെ വേഷത്തില്‍ എത്തുന്നതും തുടര്‍ന്നുണ്ടാവുന്ന സംഭവ വികാസങ്ങളുമാണ് സിനിമയുടെ ശേഷം ഭാഗം. 

1986 ല്‍ പുറത്തിറങ്ങിയ 'ദൂരെ ദൂരെ ഒരു കൂട് കൂട്ടാം' എന്ന മലയാള ചിത്രത്തിലെ കോമഡി സീനില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ചിത്രത്തിന്  സോള്‍ട്ട്  മാംഗോ ട്രീ എന്ന പേര് ഇട്ടിരിക്കുന്നത്.  തികച്ചും ഒരു ഫാമിലി കോമഡി എന്റര്‍ടെയിനറാണ് ചിത്രമെന്ന് അണിയറക്കാര്‍ പറഞ്ഞു. ബിജു മേനോനിലെ സ്വഭാവ നടനെയും നര്‍മ്മ രസികനെയും ഒരേപോലെ പുറത്തുകൊണ്ട് വരുന്ന ചിത്രമായിരിക്കും സോള്‍ട്ട് മാംഗോ ട്രീ. വിനോദ് &വിനോദ് തിരക്കഥ ഒരുക്കുന്ന ചിത്രത്തിന് സംഗീത സംവിധാനം നിര്‍വഹിക്കുന്നത് ബിജിപാലാണ്. തിരുവനന്തപുരവും പാലക്കാടുമാണ് ലൊക്കേഷനുകള്‍.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക