Image

ജയറാമും സംഘവും ന്യൂജേഴ്‌സിയിലേക്ക്‌, പ്രതീക്ഷകള്‍ വാനോളം!!

ജോയിച്ചന്‍ പുതുക്കുളം Published on 01 September, 2015
ജയറാമും സംഘവും ന്യൂജേഴ്‌സിയിലേക്ക്‌, പ്രതീക്ഷകള്‍ വാനോളം!!
ന്യൂജേഴ്‌സി: കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ അസ്വദിക്കത്തക്ക രീതിയിലുള്ള പുതുമയാര്‍ന്ന പരിപാടികളാല്‍, കേരളത്തിലെ ഓണക്കാലത്തിന്റെ എല്ലാ അനുഭൂതികളും ന്യൂജേഴ്‌സി മലയാളികളില്‍ ഉണര്‍ത്താന്‍ താരങ്ങളുടെ നിര തയ്യാറെടുത്തു കഴിഞ്ഞു. ആസ്വാദകര്‍ കണ്ണും നട്ട്‌ കാത്തിരിക്കുന്ന മെഗാഷോയ്‌ക്ക്‌ ഇനി ദിവസങ്ങള്‍ മാത്രം.

സെപ്‌റ്റംബര്‍ 13ന്‌ ന്യൂജേഴ്‌സിയിലെ ഫെലിഷിയന്‍ കോളേജ്‌ ഓഡിറ്റൊറിയത്തില്‍ (Felician College, 262 S Main St, Lodi, NJ 07644 ) സൂപ്പര്‍ നായകന്‍ ജയറാം, സകലകലാവല്ലഭന്‍ നാദിര്‍ഷ, ബഡായി ബംഗ്ലാവ്‌ ഇന്‍സ്റ്റന്റ്‌ കോമഡി തമ്പുരാക്കന്മാര്‍ രമേഷ്‌ പിഷാരടി, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, ഹാസ്യ സാമ്രാട്ട്‌ പാഷാണം ഷാജി, ഭാവഗായകന്‍ ഉണ്ണിമേനോന്‍, പ്രിയാമണി, ഹരിശ്രീ യുസഫ്‌, ആര്യ, ഡെല്‍സി തുടങ്ങിയ താരങ്ങളുടെ തിളങ്ങുന്ന പ്രകടനത്തിന്‌ വേദിയാവും.

ജയറാമിനും സംഘത്തിനും അമേരിക്കന്‍ വിസ ലഭിച്ചു എന്ന വാര്‍ത്ത ആഹ്‌ളാദത്തോടെ ശ്രവിച്ച ന്യൂജേഴ്‌സി മലയാളികള്‍, കലാകാരന്മാരെ വരവേല്‌ക്കാനും താര സംഗമത്തിന്‌ സാക്ഷിയാകാനും ഒരുങ്ങി കഴിഞ്ഞു. ന്യൂജേഴ്‌സിയിലെ പ്രമുഖരായ ശ്രീ മൈക്കിള്‍ തോമസ്‌, ഡോ. ജോസഫ്‌ പ്രസാദ്‌, ഡോ. എലിസബത്ത്‌ മാമ്മന്‍ പ്രസാദ്‌, ഡോ.സോണിയ അബ്രഹാം, കുരിയന്‍ സ്‌കറിയ, Isolina Fernandez-Kirchner മുതലായവര്‍ സ്‌പോണ്‍സര്‍മാരായി കടന്നുവന്നിരിക്കുന്ന മെഗാഷോയ്‌ക്‌ ഏഷ്യാനെറ്റ്‌ ഡയറക്ടര്‍ രാജു പള്ളത്ത്‌, പ്രമുഖ മാധ്യമ പ്രവര്‍ത്തകരായ മധു രാജന്‍ കൊട്ടാരക്കര, സുനില്‍ ട്രൈസ്റ്റാര്‍ മുതലായവര്‍ സര്‍വ്വവിധ ഭാവുകങ്ങളും നേര്‍ന്നു.

ടിക്കറ്റുകള്‍ക്ക്‌ ബന്ധപ്പെടുക: സെ. ബസിലിഒസ്‌ഗ്ഗ്രെഗൊരിഒസ്‌ ഓര്‍ത്തഡോക്‌ള്‍സ്‌ ദേവാലയം (Sts. Basilios-Gregorios Orthodox Church). ജോര്‍ജ്‌ മാത്യു (ബൈജു) (732) 4294955, സിജു പോള്‍ (404) 9833808, വല്‍സന്‍ വര്‍ഗീസ്‌ (908) 2855901, ഫിലിപ്പ്‌ ജോഷ്വ (732) 2727365. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ മാത്യു ജോസഫ്‌ (ബിനു) (609) 6085571, സന്തോഷ്‌ തോമസ്‌ (848) 4481375

ന്യൂജേഴ്‌സിയില്‍ നിന്ന്‌ ജോജി ഡാനിയേല്‍ (732) 6910975 അറിയിച്ചതാണിത്‌.
ജയറാമും സംഘവും ന്യൂജേഴ്‌സിയിലേക്ക്‌, പ്രതീക്ഷകള്‍ വാനോളം!!
ജയറാമും സംഘവും ന്യൂജേഴ്‌സിയിലേക്ക്‌, പ്രതീക്ഷകള്‍ വാനോളം!!
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക