Image

പാലക്കാട് കോച്ച് ഫാക്ടറി സ്വകാര്യ പങ്കാളിത്തത്തോടെയെന്ന് റെയില്‍വെ

Published on 12 January, 2012
പാലക്കാട് കോച്ച് ഫാക്ടറി സ്വകാര്യ പങ്കാളിത്തത്തോടെയെന്ന് റെയില്‍വെ
ന്യൂഡല്‍ഹി: പാലക്കാട് കോച്ച് ഫാക്ടറി സ്വകാര്യ പങ്കാളിത്തത്തോടെയാവും നടപ്പാക്കുകയെന്ന് റെയില്‍വെ അറിയിച്ചു. റെയില്‍വെയ്ക്ക് പദ്ധതിയില്‍ 26 ശതമാനം ഓഹരി പങ്കാളിത്തം മാത്രമെ ഉണ്ടാവുകയുള്ളു. സംസ്ഥാന സര്‍ക്കാരിന് ഓഹരിയുണ്ടാവില്ല.

സ്വകാര്യ പങ്കാളിയെ കണ്‌ടെത്താന്‍ ആഗോള ടെന്‍ഡര്‍ വിളിയ്ക്കുമെന്നും റെയില്‍വെ അറിയിച്ചു. സംയുക്ത സംരഭത്തില്‍ നിന്ന് ബിഇഎംഎല്ലിനെ ഒഴിവാക്കിയതായും റെയില്‍വെ വ്യക്തമാക്കി. കോച്ച് ഫാക്ടറിയ്ക്കായി 294 ഹെക്ടര്‍ ഭൂമി വിലയ്ക്കുവാങ്ങുമെന്നും കാബിനറ്റ് സെക്രട്ടറി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ റെയില്‍വെ അറിയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക