Image

വെള്ളാപ്പളി നടേശന് പിണറായി വിജയന്റെ മറുപടി

Published on 01 September, 2015
വെള്ളാപ്പളി നടേശന് പിണറായി വിജയന്റെ മറുപടി
വി.എസ്. അച്യുതാനന്ദനെ വിമര്‍ശിച്ച എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പളി നടേശന് സിപിഎം പൊളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്റെ മറുപടി. ചരിത്രം പഠിക്കേണ്ടത് വെള്ളാപ്പള്ളിയാണ്. ശ്രീനാരായണ ഗുരുവിനെ ഒരു ജാതിയുടെ ഗുരുവാക്കാനാണ് എസ്എന്‍ഡിപി ശ്രമിക്കുന്നതെന്നും പിണറായി പറഞ്ഞു.

'വിഎസിന് ശ്രീനാരായണ ഗുരുവിനെക്കുറിച്ച് ഒന്നും അറിയില്ല എന്നാണല്ലോ ചിലര്‍ പറയുന്നത്. ഇവിടെ ഇപ്പോഴും ശ്രീനാരായണ ഗുരുവിനെ ഒരു ജാതിയുടെ പ്രതീകമാക്കി നിര്‍ത്താനാണ് വെള്ളാപ്പള്ളിയും കൂട്ടരും ശ്രമിക്കുന്നത്. ആരാണ് ചരിത്രം പഠിക്കേണ്ടത്. ആരാണ് ശ്രീനാരായണ ഗുരുവിനെ പഠിക്കേണ്ടത്. അത് ചിന്തിച്ചാല്‍ മതി വെള്ളാപ്പള്ളി' പിണറായി വിജയന്‍ പറഞ്ഞു.

ഇന്നലെ നടന്ന എസ്എന്‍ ട്രസ്റ്റിന്റെ വാര്‍ഷിക പൊതുയോഗത്തിലായിരുന്നു വിഎസിനെതിരെ ഏറ്റവുമൊടുവില്‍ വിമര്‍ശനവുമായി വെള്ളാപ്പള്ളി എത്തിയത്. മാര്‍ക്‌സിസം മാത്രം പഠിച്ചാല്‍ പോരാ, ചരിത്രവും ഗുരുവിനെക്കുറിച്ചും പഠിക്കണം. പ്രജാസഭയിലെ കുമാരനാശാന്റെ പ്രസംഗവും വായിക്കണം.

ഞങ്ങളുടെ വേദിയില്‍ വന്നു ചീത്ത പറഞ്ഞാണു വി.എസ്. അച്യുതാനന്ദന്‍ ആര്‍ക്കും വേണ്ടാത്തവനായത്. പിണറായിയുടെ മുന്നില്‍ നല്ലപിള്ള ചമയാനുള്ള വ്യഗ്രതയാണ് അദ്ദേഹത്തിന്. പഴയ കഥകള്‍ മറന്നാണു വിഎസിന്റെ പ്രവൃത്തികള്‍. എകെജി സെന്ററിലിരുന്നു സവര്‍ണര്‍ എഴുതിക്കൊടുക്കുന്നത് അതേപടി നോക്കി വായിക്കുകയാണു വിഎസ് എന്നുമാണ് വെള്ളാപ്പള്ളി പറഞ്ഞത്. (Manorama)
Join WhatsApp News
secularist 2015-09-01 06:04:26
ഈഴവ സമുദായത്തിനു എന്തോ പറ്റിയിട്ടുണ്ട്. വര്‍ഗീയത പറയുകയും ക്രിസ്ത്യാനിയേയും മുസ്ലിമിനെയും അപഹസിക്കുകയും ചെയ്താല്‍ തങ്ങളെയും സവര്‍ണരാക്കുമെന്ന തെറ്റിദ്ധാരണ സമുദായത്തില്‍ പലര്‍ക്കുമുണ്ടെന്നു തോന്നുന്നു. അതു മിഥ്യാധാരണയെന്നു ചരിത്രം പഠിപ്പിക്കും.
വെള്ളാപ്പള്ളി ഇങ്ങനെയൊക്കെ പറഞ്ഞതു കൊണ്ട് സമുദായം എന്തു നേടി? കേരളത്തിലെ സാമുദായിക അന്തരീക്ഷം കലുഷിതമാക്കി. ക്രിസ്ത്യാനികലയും മുസ്ലിംകലെയും വെറുപ്പിച്ചു. ഉത്തരേന്ത്യയല്ല കേരളമെന്നു മറന്നു. ഇവിടെ തമ്മില്‍ തല്ലിയ പാരമ്പര്യമില്ല. അതിനു പുറമെ മൂന്നു സമുദായത്തിനും അംഗബലം ഉണ്ട് താനും. ഉത്തരേന്ത്യയില്‍ അതല്ലല്ലോ സ്ഥിതി.
ഇങ്ങനെയൊക്കെ പറഞ്ഞു കഴിഞ്ഞിട്ടും കേരളത്തില്‍ ഒരുമിച്ചു ജീവിക്കേണ്ടവരാനെന്നതു മറക്കുന്നു.
അമേരിക്കയിലെ ക്രെസ്തവ സംസ്‌കാരത്തില്‍ വന്നു ജാതിയുടെ പിടിയില്‍ നിന്നു രക്ഷപ്പെട്ടവര്‍ പോലും ഇത്തരം ജല്പനങ്ങളെ പിന്തുണക്കുന്നു എന്നത് ഖേദകരമാണു.
GEORGE V 2015-09-01 11:10:13

പറ്റിയത് ഈഴവ സമുദായത്തിന് മാത്രമല്ല.  എല്ലാ ജാതി കോമരങ്ങളും അറഞ്ഞു തുള്ളുകയാണ് കേരളത്തിൽ. അവരിൽ ഒന്ന് മാത്രം വെള്ളാപ്പള്ളി.

ഇവരുടെ മുന്നിൽ ഒചാനിച്ചു നില്കുന്ന രാഷ്ട്രീയക്കാരും.

എന്നിട്ട് സമ്പൂർണ സാക്ഷരത

എന്ന് മേനി പറയാൻ ഒരു മടിയും ഇല്ലാത്ത മലയാളി.

 

മതവിദ്വേഷം, മതസ്പര്ദ്ധ, കലഹം എന്നിവയാണ് മതം സമൂഹത്തിന് നല്കുന്ന ഏറ്റവും മുന്തിയ സംഭാവനകള്. നല്ലതൊന്നും ചെയ്തില്ല എന്നല്ല അതിനര്ത്ഥം. കൂടുതലും ഉപദ്രവം മാത്രം.  ഏറെക്കുറെ എല്ലാ മതവും ഏറിയും കുറഞ്ഞും അതുതന്നെ ചെയ്യുന്നു.


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക