Image

ഒഡീഷയില്‍ കോളജ് വിദ്യാര്‍ഥിനിയെ ഓടുന്ന ബസില്‍ കൂട്ടബലാത്സംഗം ചെയ്ത് കൊന്നു

Published on 12 January, 2012
ഒഡീഷയില്‍ കോളജ് വിദ്യാര്‍ഥിനിയെ ഓടുന്ന ബസില്‍ കൂട്ടബലാത്സംഗം ചെയ്ത് കൊന്നു
ഭദ്രക്: ഒഡീഷ (ഒറീസ)യിലെ ഭദ്രകില്‍ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസില്‍ ഒരു 19 വയസ്സുകാരി കോളജ് വിദ്യാര്‍ഥിനിയെ കൂട്ട ബലാത്സംഗത്തിനിരയാക്കിയ ശേഷം കൊലചെയ്തു എന്ന് റിപ്പോര്‍ട്ട്. ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം നടന്നത് എന്ന് പെണ്‍കുട്ടിയുടെ പിതാവ് നല്‍കിയ പരാതിയില്‍ പറയുന്നു.

റാണിപൂര്‍ സ്വദേശിയായ വിദ്യാര്‍ഥിനി കോളജില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുന്നതിനായി ചൊവ്വാഴ്ച 5.30 ഓടെ ബസില്‍ കയറി. എന്നാല്‍ വീട്ടില്‍ എത്തിച്ചേര്‍ന്നില്ല. രണ്ട് മണിക്കൂറിന് ശേഷം രണ്ട് യുവാക്കള്‍ ചേര്‍ന്ന് അബോധാവസ്ഥയിലായ യുവതിയെ അഗര്‍പദയില്‍ ഉളള സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചു. യുവതിയെ പരിശോധിച്ച ഡോക്ടര്‍ അവര്‍ മരിച്ചു എന്ന് പറഞ്ഞതോടെ യുവാക്കള്‍ ഓടി രക്ഷപെട്ടു.

സംഭവുമായി ബന്ധപ്പെട്ട് ബസ് െ്രെഡവര്‍ രഘുനാഥ് നായകിനെയും കണ്ടക്ടര്‍ കാര്‍ത്തിക് ചന്ദ്ര ഹാസിരയെയും പോലീസ് അറസ്റ്റ് ചെയ്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക