Image

താലിബാന്‍കാരുടെ മൃതദേഹങ്ങളില്‍ മൂത്രവിസര്‍ജനം: അന്വേഷിക്കുമെന്ന് യുഎസ്

Published on 12 January, 2012
താലിബാന്‍കാരുടെ മൃതദേഹങ്ങളില്‍ മൂത്രവിസര്‍ജനം: അന്വേഷിക്കുമെന്ന് യുഎസ്
വാഷിങ്ടണ്‍: അഫ്ഗാനിസ്ഥാനില്‍ കൊല്ലപ്പെട്ട താലിബാന്‍കാരുടെ മൃതദേഹങ്ങളില്‍ യുഎസ് സൈനികര്‍ മൂത്രമൊഴിക്കുന്ന വിഡിയോ ദൃശ്യത്തെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തുമെന്ന് യുഎസ് നാവിക സേന അറിയിച്ചു.

മൂന്ന് താലിബാന്‍കാരുടെ മൃതദേഹങ്ങളില്‍ യുഎസ് സൈനിക യൂണിഫോം ധരിച്ച നാലുപേര്‍ മൂത്രവിസര്‍ജനം നടത്തുന്ന വിഡിയോ യൂട്യൂബ് ഉള്‍പ്പെടെയുള്ള വെബ്‌സൈറ്റുകളിലൂടെ പ്രചരിക്കുകയായിരുന്നു.

വിഡിയോയുടെ ഉറവിടത്തെക്കുറിച്ചോ വിശ്വാസ്യതയെക്കുറിച്ചോ ഇതുവരെ സ്ഥിരീകരണം നടത്താനായിട്ടില്ലെന്നും നാവിക സേന വ്യക്തമാക്കി.സൈന്യത്തിന്റെ മൂല്യത്തിനു നിരക്കുന്ന പ്രവൃത്തിയല്ല ഇതെന്നും ഇതിന്റെ അടിസ്ഥാനത്തില്‍ മറ്റു സൈനികരെ വിലയിരുത്തരുതെന്നും സൈന്യം അഭ്യര്‍ഥിച്ചു.

പ്രതിരോധ മന്ത്രാലയത്തെ വെട്ടിലാക്കുന്നതാണ് വിഡിയോയെന്ന് പെന്റഗണ്‍ വക്താവ് ജോണ്‍ കിര്‍ബിയും പ്രതികരിച്ചു. വിഡിയോ പോസ്റ്റ് ചെയ്തത് അടക്കമുള്ള കാര്യങ്ങള്‍ അന്വേഷണത്തിലാണ്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക