Image

മുല്ലപ്പെരിയാര്‍: ജലവും വൈദ്യുതിയും പങ്കുവയ്ക്കണമെന്ന്: കേരളം പുതിയ നിവേദനം സമര്‍പ്പിച്ചു

Published on 12 January, 2012
മുല്ലപ്പെരിയാര്‍: ജലവും വൈദ്യുതിയും പങ്കുവയ്ക്കണമെന്ന്: കേരളം പുതിയ നിവേദനം സമര്‍പ്പിച്ചു
ന്യുഡല്‍ഹി: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളം ഉന്നതാധികാര സമിതിക്കു മുമ്പാകെ പുതിയ നിവേദനം സമര്‍പ്പിച്ചു. പുതിയ അണക്കെട്ടില്‍ നിന്നും തമിഴ്‌നാട് എടുക്കുന്ന ജലം കേരളവുമായും പങ്കുവയ്ക്കണമെന്നും അണക്കെട്ടിലെ ജലമുപയോഗിച്ച് തമിഴ്‌നാട് ഉത്പാദിപ്പിക്കുന്ന വൈദ്യുതിയില്‍ കേരളത്തിനും വിഹിതം നല്‍കണമെന്നും ആവശ്യപ്പെട്ടുകൊണ്ടാണ് പുതിയ നിവേദനം സമര്‍പ്പിച്ചിരിക്കുന്നത്. കൂടാതെ, നിലവിലെ അണക്കെട്ടിന്റെ ബലക്ഷയം സംബന്ധിച്ച് ശാസ്ത്രീയ തെളിവുകളില്ലെങ്കിലും അണക്കെട്ട് ഡീ കമ്മീഷന്‍ ചെയ്യാന്‍ കേരളത്തിന് അനുമതി നല്‍കണമെന്നും നിവേദനത്തില്‍ ആവശ്യപ്പെടുന്നു. 

പുതിയ അണക്കെട്ടില്‍ നിന്നുള്ള 1.1 ടിഎംസി ജലത്തില്‍ കേരളത്തിന് അവകാശമുണ്ട്. വൈദ്യൂതി പങ്കുവയ്ക്കല്‍ ഏതു രീതിയില്‍ വേണമെന്ന് സുപ്രീം കോടതിക്ക് നിശ്ചയിക്കാമെന്നും നിവേദനത്തില്‍ പറയുന്നു. മുതിര്‍ന്ന അഭിഭാഷരുടെ നിര്‍ദ്ദേശപ്രകാരമാണ് കേരളം പുതിയ നിവേദനം സമര്‍പ്പിച്ചത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക