Image

മുപ്പതിലധികം കുട്ടികളെ പീഡിപ്പിച്ച തമിഴ്‌നാട്ടുകാരന്‍ അറസ്റ്റില്‍

Published on 12 January, 2012
മുപ്പതിലധികം കുട്ടികളെ പീഡിപ്പിച്ച തമിഴ്‌നാട്ടുകാരന്‍ അറസ്റ്റില്‍
കൊച്ചി: പള്ളുരുത്തിയില്‍ മുപ്പതിലധികം സ്‌കൂള്‍ കുട്ടികളെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയ തമിഴ്‌നാട് സ്വദേശി അറസ്റ്റില്‍. ഡിണ്ടിഗല്‍ സ്വദേശി നല്ലമായിനാണ് അറസ്റ്റിലായത്. 

ഒന്നുമുതല്‍ നാലുവരെ ക്ലാസിലുള്ള വിദ്യാര്‍ഥികളെയാണ് ഇയാള്‍ പീഡിപ്പിച്ചു വന്നതെന്ന് പോലീസ് അറിയിച്ചു. ഹൈസ്‌കൂള്‍ വിദ്യാര്‍ഥികളാണ് ഇടനിലക്കാരായി പ്രവര്‍ത്തിച്ചതെന്നും പൊലീസ് വ്യക്തമാക്കി. മിഠായിയും പണവും നല്‍കി പ്രലോഭിപ്പിച്ചാണ് ഇയാള്‍ കുട്ടികളെ പീഡിപ്പിച്ചത്.

12 വര്‍ഷമായി പള്ളുരുത്തിയില്‍ താമസിക്കുന്ന ഇയാള്‍ കെട്ടിടനിര്‍മാണ തൊഴിലാളിയാണ്. വര്‍ഷങ്ങളായി കുട്ടികളെ പീഡിപ്പിച്ചു വരുന്നതായി ഇയാള്‍ പോലീസിനോട് സമ്മതിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക