Image

ദേവികുളം, പീരുമേട് താലൂക്കുകള്‍ തമിഴ്‌നാടിനോടു ചേര്‍ക്കണമെന്ന് കരുണാനിധി

Published on 12 January, 2012
ദേവികുളം, പീരുമേട് താലൂക്കുകള്‍ തമിഴ്‌നാടിനോടു ചേര്‍ക്കണമെന്ന് കരുണാനിധി
ചെന്നൈ: മുല്ലപ്പെരിയാര്‍ അണക്കെട്ടു സ്ഥിതിചെയ്യുന്ന ഇടുക്കി ജില്ലയിലെ ദേവികുളം, പീരുമേട് താലൂക്കുകള്‍ തമിഴ്‌നാടിനോടു ചേര്‍ക്കണമെന്ന് ഡിഎംകെ അധ്യക്ഷനും തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രിയുമായ എം.കരുണാനിധി. ബ്രിട്ടീഷ് ഭരണകാലത്ത് ഭരണപരമായ സാങ്കേതിക പിഴവു പിന്നീട് തിരുത്താതിരുന്നതുകൊണ്ടാണ് ഇരു താലൂക്കുകളും കേരളത്തിന് ലഭിച്ചത് . 

തെക്കന്‍ തമിഴ്‌നാട്ടിലെ നാലു ജില്ലകളിലെ ജനങ്ങളുടെ ജീവിതത്തിന് മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി നേരിട്ടു ബന്ധമുണ്ട്. ഇരു താലൂക്കുകളും തമിഴ്‌നാടിനോട് ചേര്‍ക്കാന്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ നടപടികളെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക