Image

പ്രേംനസീര്‍ അവാര്‍ഡ് സംവിധായകന്‍ ഹരിഹരന്

Published on 12 January, 2012
പ്രേംനസീര്‍ അവാര്‍ഡ് സംവിധായകന്‍ ഹരിഹരന്
തിരുവനന്തപുരം:പ്രേംനസീര്‍ ഫൗണ്ടേഷന്റെ ഈ വര്‍ഷത്തെ പ്രേംനസീര്‍ അവാര്‍ഡിനു (50,000രൂപ) ചലച്ചിത്ര സംവിധായകന്‍ ഹരിഹരന്‍ അര്‍ഹനായി.

ശ്രീകുമാരന്‍ തമ്പിയുടെ അധ്യക്ഷതയിലുള്ള സമിതിയാണ് ഹരിഹരനെ തിരഞ്ഞെടുത്തത്. 16നു വൈകുന്നേരം അഞ്ചു മണിക്കു പഞ്ചായത്ത് അസോസിയേഷന്‍ ഹാളില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി  അവാര്‍ഡ് സമ്മാനിക്കും.പ്രേംനസീര്‍ അനുസ്മരണ സമ്മേളനത്തില്‍ സ്പീക്കര്‍ ജി.കാര്‍ത്തികേയന്‍ ആധ്യക്ഷ്യം വഹിക്കുമെന്നും ഫൗണ്ടേഷന്‍ ചെയര്‍മാന്‍ തലേക്കുന്നില്‍ ബഷീര്‍ അറിയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക