Image

രണ്ട്‌ വൃക്കകളും തകരാറിലായ ഇന്ദു ആന്റണി സഹായം തേടുന്നു

Published on 12 January, 2012
രണ്ട്‌ വൃക്കകളും തകരാറിലായ ഇന്ദു ആന്റണി സഹായം തേടുന്നു
കോട്ടയം ജില്ലയില്‍ വിജയപുരം പഞ്ചായത്തില്‍ മണ്ണുത്തോട്ടത്തില്‍ വീട്ടില്‍ ഇന്ദു ആന്റണി ഗുരുതരമായ വൃക്കരോഗം ബാധിച്ച്‌ മൂന്നു മാസത്തിലേറെയായി ചികിത്സയിലാണ്‌. കോട്ടയം മെഡിക്കല്‍ കോളജ്‌ നെഫ്രോളജി വിഭാഗം തലവന്‍ ഡോക്‌ടര്‍ കെ പി ജയകുമാര്‍ ആണ്‌ ഇന്ദുവിനെ ചികിത്സിക്കുന്നത്‌. രണ്ട്‌ വൃക്കകളുടെയും പ്രവര്‍ത്തനം തകരാറിലായതിനാല്‍ ഇപ്പോള്‍ ഡയാലിസിസ്‌ നടന്നുകൊണ്ടിരിക്കുകയാണ്‌.

വാടക വീട്ടില്‍ താമസക്കാരനായ ആന്റണിക്ക്‌ ആശുപത്രി ചിലവുകളും മരുന്നിനുമായി വന്‍ തുക ചിലവഴിക്കേണ്ടി വരുന്നു. കൂലിത്തൊഴിലാളിയായ ആന്റണി തുടര്‍ന്നുള്ള ചികിത്സയ്‌ക്ക്‌ മാര്‍ഗമില്ലാതെ വിഷമത്തിലാണ്‌. ഈ രോഗത്തിന്‌ വൃക്ക മാറ്റിവയ്‌ക്കല്‍ മാത്രമാണ്‌ പൂര്‍ണമായ രോഗമുക്‌തിയ്‌ക്ക്‌ ഉള്ള ഏക ചികിത്സ. വൃക്ക മാറ്റിവയ്‌ക്കല്‍ ശസ്‌ത്രക്രിയയ്‌ക്കും തുടര്‍ന്നുള്ള ചികിത്സയ്‌ക്കുമായി 4-5 ലക്ഷം രൂപയ്‌ക്ക്‌ മേല്‍ ആവശ്യമാണ്‌.

ആന്റണിയുടെയും ഭാര്യയുടെയും രക്‌ത ഗ്രൂപ്പുകള്‍ ഒന്നായതിനാല്‍ ആന്റണിയാണ്‌ വൃക്ക ദാതാവ്‌. അവയവ മാറ്റിവയ്‌ക്കല്‍ ശസ്‌ത്രക്രിയയ്‌ക്ക്‌ മുന്‍പായുള്ള ആന്റണിയുടെ വൈദ്യപരിശോധനകള്‍ നടന്നു വരികയാണ്‌. ആന്റണിയുടെ കുടുംബത്തിന്റെ വിഷമസ്‌ഥിതിയില്‍ അദ്ദേഹത്തിന്റെ ഭാര്യയുടെ ചികിത്സയ്‌ക്ക്‌ ആവശ്യമായ ധന സമാഹരണത്തിനുവേണ്ടി സുഹൃത്തുക്കളുടെയും അയല്‍വാസികളുടെയും നേതൃത്വത്തില്‍ ഒരു ചികിത്സാ സഹായ സമിതി രൂപീകരിച്ചിരിച്ചിട്ടുണ്ട്‌.

കമ്മറ്റി രക്ഷാധികാരിയായ റോയി ജോണ്‍ ഇടയത്തറ, ആന്റണി എന്നിവരുടെ പേരില്‍ എസ്‌ ബി ഐ കളത്തിപ്പടി ശാഖയില്‍ തുടങ്ങിയിട്ടുള്ള ബാങ്ക്‌ അക്കൗണ്ട്‌ നമ്പര്‍- 20104060178-ലേയ്‌ക്കോ ചെക്കുകള്‍, ഡ്രാഫ്‌റ്റുകള്‍, മണിയോര്‍ഡറുകള്‍ തുടങ്ങിയവ റോയി ജോണ്‍ ഇടയത്തറ ഗ്രാമ പഞ്ചായത്ത്‌ മെമ്പര്‍, വടവാതൂര്‍ പി ഒ കോട്ടയം എന്ന വിലാസത്തിലോ അയയ്‌ക്കുവാന്‍ ഇവര്‍ വായനക്കാരോട്‌ അപേക്ഷിക്കുകയാണ്‌.

ആന്റണിയുടെ ഫോണ്‍- 9946824969
റോയി ജോണ്‍ ഇടയത്തറ ഫോണ്‍- 9447721337
രണ്ട്‌ വൃക്കകളും തകരാറിലായ ഇന്ദു ആന്റണി സഹായം തേടുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക