Image

കേരളാ അസോസിയേഷന്‍ ഓഫ്‌ പാം ബീച്ച്‌ 2011 ക്രിസ്‌മസ്‌ - നവവല്‍സരാഘോഷങ്ങള്‍

ലൂക്കോസ്‌ പൈനുങ്കന്‍ Published on 12 January, 2012
കേരളാ അസോസിയേഷന്‍ ഓഫ്‌ പാം ബീച്ച്‌ 2011 ക്രിസ്‌മസ്‌ - നവവല്‍സരാഘോഷങ്ങള്‍
സൗത്ത്‌ ഫ്‌ളോറിഡ: സൗത്ത്‌പ്ലോറിഡയില്‍ പാം ബീച്ച്‌ കേന്ദ്രമാക്കി കഴിഞ്ഞ ഒരു വര്‍ഷമായി പ്രവര്‍ത്തിച്ചുവരുന്ന കേരളാ അസോസിയേഷന്റെ ക്രിസ്‌മസ്‌ - നവവല്‍സരാഘോഷങ്ങള്‍ ലാന്റാനാ ഹോളി സ്‌പിരിറ്റ്‌ കാത്തലിക്‌ ദേവാലയഹാളില്‍ 2011 ഡിസംബര്‍ 30ന്‌ നടന്നു. വൈകുന്നേരം അഞ്ചിന്‌ ചേര്‍ന്ന പൊതുയോഗത്തില്‍ അടുത്ത വര്‍ഷത്തേയ്‌ക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. തുടര്‍ന്ന്‌ ക്രിസ്‌മസ്‌ ഡിന്നര്‍ നടന്നു. സാന്താക്ലോസിനെ വാദ്യഘോഷങ്ങളോടെ എതിരേറ്റു. തുടര്‍ന്ന്‌ കാരള്‍ഗാനങ്ങള്‍ ആലപിച്ചു.

പ്രസിഡന്റ്‌ മാത്യു തോമസ്‌ സ്വാഗതം ആശംസിച്ചു. കോറല്‍സ്‌പ്രിങ്‌സ്‌ സെന്റ്‌ ആന്‍ഡ്രൂസ്‌ ഇടവക വികാരി ഫാ. ജോര്‍ജ്‌ പുതുശേരില്‍ അര്‍ഥവത്തായ ക്രിസ്‌മസ്‌ സന്ദേശം നല്‍കി. പാം ബീച്ച്‌ കൗണ്ടി സ്‌കൂള്‍ ഡിസ്‌ട്രിക്‌ടിന്റെ വില്യം ടി ഡ്വയര്‍ ടീച്ചര്‍ ഓഫ്‌ ദ്‌ ഇയര്‍ അവാര്‍ഡിന്‌ നോമിനേറ്റ്‌ ചെയ്യപ്പെട്ടിരിക്കുന്ന (കേരളാ അസോസിയേഷന്‍ അംഗമായ) ഡോ. ജഗതി നായരെ വേദിയില്‍ പൂച്ചെണ്ട്‌ നല്‍കി ആദരിച്ചു.

തുടര്‍ന്ന്‌ സംഘടനയുടെ 2012ലെ തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികളെ സദസ്സിന്‌ പരിചയപ്പെടുത്തി. ബാബുവെട്ടം (പ്രസിഡന്റ്‌), സജി ജോണ്‍സണ്‍ (വൈസ്‌ പ്രസിഡന്റ്‌), ജോര്‍ജ്‌ ജോസഫ്‌ (സെക്രട്ടറി), ജിജോ ജോസ്‌ (ട്രഷറര്‍), റെജി സെബാസ്‌റ്റിയന്‍ (ജോയിന്റ്‌ സെക്രട്ടറി), സജി തോമസ്‌ (ജോയിന്റ്‌ ട്രഷറര്‍), അനില്‍കുമാര്‍, സാബു തോമസ്‌, ജോസഫ്‌ ഐസക്‌, ലീലാ നായര്‍, റരെനി കുന്നേല്‍, ദീപ്‌തി ജയിംസ്‌, ആനി ജോസഫ്‌, ജ്യോതി തട്ടില്‍, ജോമോന്‍ ജോസ്‌ എന്നിവരാണ്‌ കമ്മിറ്റി അംഗങ്ങള്‍. പ്രസിഡന്റ്‌ മാത്യു തോമസും സെക്രട്ടറി ലൂക്കോസ്‌ പൈനുങ്കനും എക്‌സ്‌ ഒഫീഷ്യോകളായി തുടരും.

ലൂക്കോസ്‌ പൈനുങ്കന്‍ നന്ദി പറഞ്ഞു. തുടര്‍ന്ന്‌ കലാപരിപാടികള്‍ അരങ്ങേറി. ഷെയിന്‍ തോമസ്‌, ബില്‍സി തോമസ്‌, ഗ്ലെനിസ്‌ തോമസ്‌, ഷാരണ്‍ റോണി എന്നിവര്‍ അവതാരകരായി. നാലുവയസ്സുകാരി സ്‌തുതി ജസ്‌റ്റിന്‍ ശുദ്ധമലയാളത്തില്‍ ക്രിസ്‌തുവിന്റെ ജനനകഥ കഥാപ്രസംഗരൂപത്തില്‍ അവതരിപ്പിച്ചത്‌ സദസ്സിനെ കോള്‍മയിര്‍ കൊള്ളിച്ചു. ഷീബാ ജോസഫ്‌ ഇരുപത്‌ കുട്ടികളെ പങ്കെടുപ്പിച്ച്‌ നടത്തിയ സ്‌കിറ്റ്‌ അര്‍ഥവത്തായി. മറ്റു നൃത്തങ്ങളും ഗാനങ്ങളും പരിപാടികള്‍ക്ക്‌ മിഴിവേകി.

കേവലം ഒരു വര്‍ഷം മാത്രം പ്രായമുള്ള കേരളാ അസോസിയേഷന്‌ അഭിമാനിക്കത്തക്കതായിരുന്നു ഈ വര്‍ഷത്തെ ക്രിസ്‌മസ്‌ - നവവല്‍സരാഘോഷങ്ങള്‍.
കേരളാ അസോസിയേഷന്‍ ഓഫ്‌ പാം ബീച്ച്‌ 2011 ക്രിസ്‌മസ്‌ - നവവല്‍സരാഘോഷങ്ങള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക