Image

പ്രേക്ഷകരെ പേടിപ്പെടുത്താന്‍ നയന്‍താരയും തൃഷയും

Published on 28 August, 2015
പ്രേക്ഷകരെ പേടിപ്പെടുത്താന്‍ നയന്‍താരയും തൃഷയും

പ്രേക്ഷകരെ പേടിപ്പെടുത്താന്‍ നയന്‍താരയും തൃഷയും എത്തുന്നു. ഗോവി ഗോവര്‍ദ്ധന്റെ നായകി എന്ന ചിത്രത്തിലൂടെ തൃഷയും അശ്വിന്‍ ശരവണന്റെ 'മായ'യിലൂടെ നയന്‍താരയും പ്രേതമായി അഭിനയിക്കുകയാണ്. രണ്ട് ചിത്രങ്ങളും തമിഴിലും തെലുങ്കിലും എടുക്കുന്നുണ്ട്. ഈ രണ്ട് പ്രേതങ്ങളില്‍ ആരാകും പ്രേക്ഷകരെ കൂടുതല്‍ ഭയപ്പെടുത്തുക എന്നതാണ് തെന്നിന്ത്യയിലെ ഇപ്പോഴത്തെ ചര്‍ച്ച. എന്നാല്‍ തങ്ങളുടെ അഭിനയരീതിയും സ്‌റ്റൈലും വ്യത്യസ്തമാണെന്നും താരതമ്യം വേണ്ടെന്നും തൃഷ നേരത്തെ തന്നെ പറഞ്ഞിരുന്നു. 

ഇരുവരും നല്ല സൃഹൃത്തുക്കളാണെങ്കിലും പ്രേതത്തിന്റെ കാര്യത്തില്‍ ഒരു മത്സരമുണ്ടാകും എന്നാണ് കേള്‍ക്കുന്നത്. രാജമൗലിയെ അമ്പരപ്പിച്ച തൃഷയാണോ തൃഷയെക്കാള്‍ തെന്നിന്ത്യന്‍ സിനിമാരാധകരുടെ ഹൃദയങ്ങള്‍ കീഴടക്കിയ നയന്‍താരയാണോ പ്രേക്ഷകരെ അമ്പരപ്പിക്കുന്നതെന്ന് കാത്തിരുന്ന് കാണാം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക