Image

അരുണ്‍ ഗോപിയുടെ മുഴുനീള കോമഡി ചിത്രം വരുന്നു; നായകന്‍ ദിലീപ്

Published on 28 August, 2015
അരുണ്‍ ഗോപിയുടെ മുഴുനീള കോമഡി ചിത്രം വരുന്നു; നായകന്‍ ദിലീപ്

നവാഗത സംവിധായകന്‍ അരുണ്‍ ഗോപിയുടെ പുതിയ ചിത്രത്തില്‍ ദിലീപ് നായകനാകുന്നു. സച്ചിയുടെ തിരക്കഥയില്‍ ഒരുങ്ങുന്ന സിനിമ മുഴുനീള കോമഡി ചിത്രമായിരിക്കും. കാനഡയാണ് പ്രധാന ലൊക്കേഷന്‍.

മുളകുപാടം ഫിലിംസിന്റെ ബാനറില്‍ ടോമിച്ചന്‍ മുളകുപാടം നിര്‍മ്മിക്കുന്ന സിനിമയുടെ ഷൂട്ടിംഗ് ജനുവരിയില്‍ ആരംഭിക്കും. ശ്രീബാല കെ മേനോന് ശേഷം ദിലീപ് നവാഗതര്‍ക്കൊപ്പം വീണ്ടും ഒന്നിക്കുകയാണ്. പുതുവര്‍ഷം ദിലീപ് ആദ്യം അഭിനയിക്കുന്നത് അരുണിന്റെ സിനിമയിലായിരിക്കും. വൈശാഖ് രാജന്‍ നിര്‍മ്മിച്ചു സുന്ദര്‍ദാസ് സംവിധാനം ചെയ്യുന്ന വെല്‍കം ടു സെന്‍ട്രല്‍ ജയില്‍ എന്ന സിനിമയാണ് പുതുവര്‍ഷം ദിലീപിന്റെ ആദ്യ റിലീസ്. 

ഡിസംബറില്‍ ഷൂട്ടിംഗ് ആരംഭിക്കുന്ന സിനിമയുടെ തിരക്കഥ ബെന്നി പി. നായരമ്പലം എഴുതുന്നു. ഷാഫി സംവിധാനം ചെയ്യുന്ന ടു കണ്‍ട്രീസ് എന്ന സിനിമയുടെ ലൊക്കേഷനിലാണ് ദിലീപ്. സിദ്ധിഖ് ലാല്‍ സംവിധാനം ചെയ്യുന്ന കിംഗ് ലയര്‍ സെപ്തംബര്‍ 20ന് ഷൂട്ടിംഗ് ആരംഭിക്കും. മഡോണയും ആശ ശരത്തും നായികമാര്‍.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക