Image

വി.എസിനെതിരെ കേസെടുക്കുന്നത്‌ പിറവം തെരഞ്ഞെടുപ്പ്‌ മുന്നില്‍ കണ്ട്‌: ചന്ദ്രപ്പന്‍

Published on 12 January, 2012
വി.എസിനെതിരെ കേസെടുക്കുന്നത്‌ പിറവം തെരഞ്ഞെടുപ്പ്‌ മുന്നില്‍ കണ്ട്‌: ചന്ദ്രപ്പന്‍
തിരുവനന്തപുരം: വി.എസിനെതിരെ കേസെടുക്കുന്നത്‌ പിറവം തെരഞ്ഞെടുപ്പ്‌ മുന്നില്‍ കണ്ടാണെന്ന്‌ സി.പി.ഐ. സംസ്ഥാന സെക്രട്ടറി സി.കെ.ചന്ദ്രപ്പന്‍ ആരോപിച്ചു. വി.എസ്‌. രാജിവെക്കണോ വേണ്ടയോ എന്ന കാര്യം കേസെടുത്ത ശേഷം പ്രതികരിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.

സര്‍ക്കാരിന്‌ ഇഷ്ടമുള്ളവരെ കേസില്‍ കുടുക്കാനും കേസില്‍ നിന്ന്‌ രക്ഷിക്കാനും കഴിയും. യു.ഡി.എഫ്‌ സര്‍ക്കാര്‍ ബാലകൃഷ്‌ണപിള്ളയെ ജയിലില്‍ നിന്ന്‌ പുറത്തുകൊണ്ടുവന്നത്‌ ഇതിനുദാഹരണമാണെന്നും ചന്ദ്രപ്പന്‍ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക