Image

മങ്കിപെന്‍ ടീമിനൊപ്പം മഞ്ജുവാര്യര്‍

Published on 27 August, 2015
മങ്കിപെന്‍ ടീമിനൊപ്പം മഞ്ജുവാര്യര്‍


മഞ്ജു വാര്യര്‍ പ്രധാന വേഷത്തില്‍ എത്തുന്ന ജോ ആന്‍ഡ് ദ ബോയ് എന്ന സിനിമയുടെ ഷൂട്ടിംഗ് കൊടൈക്കനാലില്‍ ആരംഭിച്ചു. റോജിന്‍ തോമസ് സംവിധാനം ചെയ്യുന്ന സിനിമയില്‍ ജോ എന്ന കഥാപാത്രത്തെ മഞ്ജു വാര്യര്‍ അവതരിപ്പിക്കുന്നു. ജോയോടൊപ്പമുള്ള ആ ബോയ് നടി സനുഷയുടെ സഹോദരന്‍ മാസ്റ്റര്‍ സനൂപാണ്.

ഫിലിപ്‌സ് ആന്‍ഡ് ദ  മങ്കിപെന്‍ എന്ന സിനിമയുടെ സംവിധായകരില്‍ ഒരാളായ റോജിന്‍ തന്നെയാണ്  ഈ സിനിമയുടെ തിരക്കഥയും നിര്‍വഹിച്ചിരിക്കുന്നത്. ലാലു അലക്‌സ്, പേളി മാനി എന്നിവരാണ് മറ്റു താരങ്ങള്‍. ഇരുപത്തിയഞ്ച് ദിവസം കൊടൈക്കനാലിലും അഞ്ചു ദിവസം ലഡാക്കിലും ഷൂട്ടിംഗ് ഉണ്ടാവും. സിനിമയുടെ ലൊക്കേഷനിലായിരിക്കും ഇത്തവണ മഞ്ജുവിന്റെ ഓണം.

ചിത്രത്തിന് നീല്‍ ഡി കുഞ്ഞ ദൃശ്യാവിഷ്‌കാരം നിര്‍വഹിക്കുന്നു. പൂര്‍ണമായി ഒരു മഞ്ജു വാര്യര്‍ സിനിമയായിരിക്കും ജോ  ആന്‍ഡ്  ദ ബോയ്. വിവാഹശേഷം മഞ്ജു അഭിനയിക്കുന്ന നാലാമത്തെ സിനിമയാണിത്. ആദ്യ ചിത്രം കുഞ്ചാക്കോ ബോബന്‍ നായകനായ ഹൗ ഓള്‍ഡ് ആര്‍ യു ആണ്. മോഹന്‍ലാലിനൊപ്പം അഭിനയിച്ച എന്നും എപ്പോഴും ആയിരുന്നു രണ്ടാം ചിത്രം. മഞ്ജുവും റിമ കല്ലിങ്കലും പ്രധാന വേഷത്തില്‍ എത്തുന്ന റാണി പദ്മിനി ഒക്ടോബര്‍ 23ന് പ്രദര്‍ശനത്തിന് എത്തും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക