Image

അമേരിക്കന്‍ -കാനഡ മലയാളികള്‍ക്കായി സൂപ്പര്‍ഹിറ്റ്‌ ചലച്ചിത്രം `ലോഹം' പ്രദര്‍ശനത്തിന്‌

ജോയിച്ചന്‍ പുതുക്കുളം Published on 27 August, 2015
അമേരിക്കന്‍ -കാനഡ മലയാളികള്‍ക്കായി സൂപ്പര്‍ഹിറ്റ്‌ ചലച്ചിത്രം `ലോഹം' പ്രദര്‍ശനത്തിന്‌
ഓണത്തിന്‌ അമേരിക്കന്‍ -കാനഡ മലയാളികള്‍ക്കായി 30 സെന്റെറുകളിലായി ലോഹം പ്രദര്‍ശനത്തിന്‌ എത്തുന്നു. USA INDIAN MOVIES അമേരിക്കന്‍ മലയാളികള്‍ക്കായി ഈ ഓണത്തിന്‌ മറ്റൊരു വിജയ ചിത്രം `ലോഹം' പ്രദര്‍ശനത്തിന്‌ എത്തിക്കുന്നു. `സ്‌പിരിറ്റി'നു ശേഷം മോഹന്‍ലാല്‍- രഞ്‌ജിത്ത്‌ കൂട്ടുകെട്ടിലോരുങ്ങിയ പുതിയ ചിത്രമാണ്‌ ` ലോഹം `. അമേരിക്ക/ കാനഡയില്‍ 30 സെന്റെറുകളില്‍ ചിത്രം ഓണദിവസം പ്രദര്‍ശനമാരംഭിക്കും. മോഹന്‍ലാല്‍ മീശപിരിച്ചാല്‍ നഷ്‌ടം ഉണ്ടാകില്ലെന്ന ലാല്‍ ഫാന്‍സിന്റെ ചൊല്ല്‌ ലോഹവും തെളിയിച്ചു. ദീര്‍ഘകാലമായി ലാലിന്റെ ഒരു സൂപ്പര്‍ഹീറോ ഇമേജിന്‌ വേണ്ടി കാത്തിരുന്ന ആരാധകരെ സമ്പൂര്‍ണ്ണമായി തൃപ്‌തിപ്പെടുത്തി എത്തിയ ലോഹം ആദ്യ ദിനം ബാഗിലാക്കിയത്‌ 2.13 കോടി രൂപ. റിലീസ്‌ ദിനത്തില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ മലയാളചിത്രമെന്ന റെക്കോഡ്‌ ഇനി ലോഹം കയ്യാളും. തകര്‍പ്പന്‍ ഹിറ്റായ ജിത്തുജോസഫിന്റെ ദൃശ്യത്തിന്‌ ശേഷം ഒരു ഹിറ്റ്‌ ചിത്രം കണ്ടെത്താന്‍ പാടുപെട്ട മോഹന്‍ലാലിനും ചിത്രം പുതുജീവനായി. കേരളത്തില്‍ 141 തീയറ്ററുകളില്‍ റിലീസ്‌ ചെയ്‌ത ലോഹത്തെ വിവിധ കേന്ദ്രങ്ങളില്‍ ആരാധകര്‍ ആദ്യ ദിനം തന്നെ ഗംഭീര വരവേല്‍പ്പ്‌ നല്‍കുകയായിരുന്നു. കേരള ബോക്‌സോഫീസ്‌ ചരിത്രത്തില്‍ ഇത്രയും തുക ആദ്യദിനം കിട്ടുന്ന സിനിമ ഇതാദ്യമാണ്‌. തീയറ്ററുകളില്‍ ചലനം ഉണ്ടാക്കുന്നതിനൊപ്പം നിരൂപകരുടെ പ്രശംസയും ചിത്രത്തിന്‌ ഗുണകരമാണ്‌. മോഹന്‍ലാല്‍ -രഞ്‌ജിത്ത്‌ കൂട്ടുകെട്ടില്‍ പിറന്ന ചിത്രങ്ങളില്‍ ഭൂരിപക്ഷവും ലാല്‍ ഫാന്‍സ്‌ ഏറ്റെടുത്തവയാണ്‌. ദേവാസുരത്തിന്റെ രണ്ടാംഭാഗമായ രാവണപ്രഭുവിലൂടെ സ്വതന്ത്ര സംവിധായകനായി മാറിയ രഞ്‌ജിത്ത്‌ ഏറ്റവും ഒടുവില്‍ അദ്ദേഹത്തെ നായകനാക്കി ചെയ്‌ത സിനിമ സ്‌പിരിറ്റും വലിയ ശ്രദ്ധ നേടിയിരുന്നു.

ചിത്രം പ്രദര്‍ശിപ്പിക്കുന്ന കേന്ദ്രങ്ങള്‍ ചുവടെ:

TOWNE3 CINEMAS SAN JOSE, CA
MOVIEMAX CINEMAS, CHICAGO
DC CINEMAS, FALLS CHURCH
CINE VISION, ATLANTA
BIG CINEMAS, NEW JERSEY
AMC NESHAMINY, PHILADELPHIA
AMC FIRST COLONY 24, SUGARLAND, TX
AMC PALLISADES, NY
AMC CAROLINA 22, CHARLOTTE, NC
MOVIE WORLD CINEMAS, NEW YORK
ROXY CINEMA, SEATLE
TRISTONE CINEMAS, SIMI VALLEY, CA
TRISTONE CINEMAS, BREA, CA
CINEMARK MOVIES 8 , LEWISVILLE, DALLAS
CINEMARK MOVIES 16, SAN ANTONIO
CINEMARK 20, KANSAS
CINEMARK 14, ROSEVILLE
CINEMARK 16, WARREN, MI
CARMIKE 16, MORRISVILLE, NC
CARMIKE 15, MINNEAPOLIS
CARMIKE 10, RICHMOND
CARMIKE 10, PITTSBURG
MOVICO STARLIGHT 20, THAMPA
GALAXY 14, BLOOMINGTON
POLLOCK CINEMAS, TEMPE, ARIZONA
HARKINS THEATRE, ARIZONA
SOUTH WESTERN THEATRE, AUSTIN
WOOD SIDE CINEMA, TORONTO, CANADA
CINE STARZ, MISSISSAUGA, CANADA
WESTERN FILM, LONDON, CANADA


കൂടുതല്‍ വിവരങ്ങള്‍ക്ക്‌ യു.എസ്‌ മലയാളം മൂവീസിന്റെ വെബ്‌സൈറ്റ്‌ ആയ www.USMalayalamMovies.com സന്ദര്‍ശിക്കുക
അമേരിക്കന്‍ -കാനഡ മലയാളികള്‍ക്കായി സൂപ്പര്‍ഹിറ്റ്‌ ചലച്ചിത്രം `ലോഹം' പ്രദര്‍ശനത്തിന്‌
അമേരിക്കന്‍ -കാനഡ മലയാളികള്‍ക്കായി സൂപ്പര്‍ഹിറ്റ്‌ ചലച്ചിത്രം `ലോഹം' പ്രദര്‍ശനത്തിന്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക