Image

മഞ്ജു വാര്യര്‍ ഇരുപതുകാരിയായി എത്തുന്നു

Published on 26 August, 2015
മഞ്ജു വാര്യര്‍ ഇരുപതുകാരിയായി എത്തുന്നു
ഹൗ ഓള്‍ഡ് ആര്‍ യു എന്ന സിനിമയില്‍ പറഞ്ഞതു പോലെ 35 കഴിഞ്ഞിരിക്കുന്ന മഞ്ജു വാര്യര്‍ക്ക്. പ്രായത്തിനൊത്തുള്ള സിനിമകളായിരുന്നു രണ്ടാം വരവില്‍ മഞ്ജു സ്വീകരിച്ചതെല്ലാം. എന്നാല്‍ പുതിയ സിനിമയില്‍ മഞ്ജു ഇരുപതുകാരിയായി എത്തുന്നു എന്നതാണ് പ്രത്യേകത. ജോ ആന്‍ഡ് കിഡ് എന്ന പുതിയ സിനിമയിലാണ് മഞ്ജുവിന്റെ സാഹസം.
ഇതിനായി ശരീരഭാരം പത്ത് കിലോ കുറച്ചാണ് മഞ്ജു എത്തുന്നത്. അനിമേഷന്‍ കഥാപാത്രങ്ങളെ സൃഷ്ടിക്കുന്ന അനിമേറ്ററായിട്ടാണ് മഞ്ജു ഈ സിനിമയില്‍ അഭിനയിക്കുന്നത്. കൊടൈക്കനാലിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ്. ചിത്രത്തിലെ കേന്ദ്രകഥാപാത്രം മഞ്ജുവാര്യര്‍ തന്നെ. പിന്നെ സനുഷയുടെ സഹോദരന്‍ സനൂപും. ഇവര്‍ തമ്മിലുള്ള കോമ്പിനേഷനുകളാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. മങ്കിപ്പെന്‍ എന്ന സിനിമ ഒരുക്കിയ റോജിന്‍ തോമസാണ് ഈ സിനിമ ഒരുക്കുന്നത്. സൂപ്പര്‍ കോമഡി ശൈലിയിലാണ് ഈ സിനിമ ഒരുങ്ങുന്നത്.
മഞ്ജു വാര്യര്‍ ഇരുപതുകാരിയായി എത്തുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക