Image

തെലുങ്ക് പ്രേമം വരുന്നു; മേരിയാവാന്‍ അനുപമയും

Published on 26 August, 2015
തെലുങ്ക് പ്രേമം വരുന്നു; മേരിയാവാന്‍ അനുപമയും

അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത പ്രേമം എന്ന സിനിമയിലെ ചുരുണ്ട മുടിക്കാരി മേരിയായി  അനുപമ പരമേശ്വരന്‍  വീണ്ടും വെള്ളിത്തിരയിലെത്തി യേക്കും. പക്ഷേ, മലയാളത്തില്‍ അല്ലെന്നു മാത്രം. പ്രേമത്തിന്റെ തന്നെ തെലുങ്ക് റീമേക്കിലാണ് അനുപമ വീണ്ടും മേരിയാവുന്നത്.  

കാര്‍ത്തികേയ എന്ന സിനിമ സംവിധാനം ചെയ്ത് ശ്രദ്ധ നേടിയ ചന്ദു മൊണ്ടേതിയാണ് തെലുങ്കില്‍ 'പ്രേമം' ഒരുക്കുന്നത്. 

സിനിമയില്‍ അഭിനയിക്കുന്നതുമായി ബന്ധപ്പെട്ട് സംവിധായകനുമായി പ്രാഥമിക ചര്‍ച്ചകള്‍ നടത്തിയതായി അനുപമ പറഞ്ഞു. ചിത്രത്തിന്റെ പ്രീപ്രൊഡക്ഷന്‍ വര്‍ക്കുകള്‍ മാത്രമാണ് ഇപ്പോള്‍ നടക്കുന്നതെന്നും അന്തിമ തീരുമാനം ഉടനുണ്ടാവുമെന്നും അനുപമ പറഞ്ഞു.

ഇത് നല്ലൊരു അവസരമാണ്. ഞാന്‍ കൂടി ഭാഗമായ മലയാള സിനിമയാണ്. അതിന്റെ റീമേക്കില്‍ അഭിനയിക്കുക എന്നത് വലിയൊരു കാര്യമാണ്. പക്ഷേ, തീരുമാനമൊന്നും എടുത്തിട്ടില്ല അനുപമ പറഞ്ഞു. 

മലയാളത്തില്‍ നിവിന്‍ പോളി അവതരിപ്പിച്ച ജോര്‍ജ് എന്ന നായകനെ നാഗചൈതന്യയാണ് തെലുങ്കില്‍ അവതരിപ്പിക്കുക.  ബോളിവുഡ് നടി പരിണീതി ചോപ്ര,ദിഷ പതാനി എന്നിവരാണ് മറ്റു നായികമാര്‍. മലയാളത്തില്‍ സായി പല്ലവി അവതരിപ്പിച്ച മലര്‍ എന്ന കഥാപാത്രത്തെ പരിണീതിയും സെലിന്‍ എന്ന കഥാപാത്രത്തെ ദിഷയുമാണ് അവതരിപ്പിക്കുന്നത്. 

ജോര്‍ജിന്റെ കഥാപാത്രത്തില്‍ തെലുങ്ക് പ്രേക്ഷകരുടെ ആസ്വാദ്യ നിലവാരത്തിന് അനുസരിച്ച് ചെറിയ മാറ്റങ്ങള്‍ ഉണ്ടാവുമെന്നും സംവിധായകന്‍ പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക