Image

അമ്മയാകാന്‍ അനുകൂല സമയം ആയിട്ടില്ലെന്ന് അമല പോള്‍

Published on 26 August, 2015
അമ്മയാകാന്‍ അനുകൂല സമയം ആയിട്ടില്ലെന്ന് അമല പോള്‍


മറ്റ് പല നടിമാരെ പോലെ അമല പോളും പ്രസവം നീട്ടുന്നു. അമ്മയാകാന്‍ അനുയോജ്യമായ ഒരു സമയമുണ്ടെന്നും അപ്പോഴേ അത് സംഭവിക്കാവൂ എന്നും നടി അമലാ പോള്‍. അടുത്തിടെ അമല അമ്മയാകുന്നു എന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ച സാഹചര്യത്തിലാണ് അമലയുടെ ഈ അഭിപ്രായപ്രകടനം. വിവാഹശേഷം ഗ്ലാമര്‍ പ്രദര്‍ശനത്തില്‍ അല്‍പ്പം മുന്നോട്ടുപോയ നടിക്ക് ഉടനെയെങ്ങും സിനിമ വിടാന്‍ താല്‍പ്പര്യമില്ലെന്നാണ് അറിയുന്നത്. ഉടനെ അമ്മ വേഷത്തിലേയ്ക്ക് മാറാനുള്ള മടി ഇതുകൊണ്ടാണത്രേ. അടക്കം പറച്ചിലുകള്‍ ഈ വഴിക്കാണ് നീങ്ങുന്നത്.

വിവാഹത്തിന് ശേഷം സിനിമയില്‍ കൂടുതല്‍ സജീവമായ അപൂര്‍വ്വം നടിമാരില്‍ ഒരാളാണ് അമല പോള്‍. തമിഴിലെ പ്രമുഖ സംവിധായകനായ എ എല്‍ വിജയ് യാണ് അമലയെ വിവാഹം കഴിച്ചിരിക്കുന്നത്. ഭര്‍ത്താവിന്റെ പിന്തുണയാണ് തന്നെ കരിയറില്‍ കൂടുതല്‍ ശ്രദ്ധിക്കാന്‍ സഹായിച്ചതെന്നാണ് അമല പറയുന്നത്. വിവാഹം ആരുടെയും കരിയറിനെ ബാധിക്കരുതെന്നാണ് തന്റെ അഭിപ്രായമെന്നും താരം അഭിപ്രായപ്പെട്ടു. എന്തായാലും ഭര്‍ത്താവിന്റെ പിന്തുണയോടെ ആരാധകരെ സന്തോഷിപ്പിക്കാന്‍ തന്നെയാണ് അമലയുടെ ശ്രമം എന്ന് തോന്നുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക