Image

തൈക്കുടം ബ്രിഡ്ജിലെ സിദ്ധാര്‍ത്ഥ് നായകനാകുന്നു

Published on 25 August, 2015
തൈക്കുടം  ബ്രിഡ്ജിലെ സിദ്ധാര്‍ത്ഥ് നായകനാകുന്നു

മ്യൂസിക് ട്രൂപ്പായ തൈക്കുടം ബ്രിഡ്ജിലൂടെ ശ്രദ്ധേയനായ ഗായകന്‍ സിദ്ധാര്‍ത്ഥ് മേനോന്‍ നായകനായി എത്തുന്ന ഓണ്‍ ദ റോക്‌സ് ബാംഗ്ലൂരില്‍ ഇന്നലെ ആരംഭിച്ചു. വി കെ പ്രകാശ് സംവിധാനം ചെയ്യുന്ന സിനിമയില്‍ ഈവ പവിത്രനാണ് നായിക.

മധുവാര്യരുടെ നായികയായി വര്‍ഷങ്ങള്‍ക്കുമുന്‍പ്  ദ ക്യാമ്പസ് എന്ന ചിത്രത്തില്‍ ഈവ അഭിനയിച്ചിട്ടുണ്ട്. അന്തരിച്ച ചലച്ചിത്ര സംവിധായകന്‍ പവിത്രന്റെ മകളാണ് ഈവ. ഓണ്‍ ദ റോക്‌സ് പതിനഞ്ചു ദിവസം കൊണ്ടു പൂര്‍ത്തിയാവും. ബിജു മേനോനും അജു വര്‍ഗീസും പ്രധാന വേഷത്തില്‍ എത്തുന്ന  ഷേക്ക്  ഹാന്‍ഡാണ് വി.കെ. പ്രകാശിന്റെ അടുത്ത പ്രോജക്ട്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക