Image

ന്യൂജനറേഷന്‍ സംഗീതം, പഴയ സംഗീതം എന്നിങ്ങനെ വേര്‍തിരിച്ചു കാണുന്നതില്‍ അര്‍ഥമില്ല:കെ.എസ്. ചിത്ര.

Published on 25 August, 2015
ന്യൂജനറേഷന്‍ സംഗീതം, പഴയ സംഗീതം എന്നിങ്ങനെ വേര്‍തിരിച്ചു കാണുന്നതില്‍ അര്‍ഥമില്ല:കെ.എസ്. ചിത്ര.
തിരുവനന്തപുരം: പിന്നണിഗായകര്‍ക്ക് സിനിമയില്‍ പ്രധാന്യം കുറഞ്ഞുവരുകയാണെന്ന് കെ.എസ്. ചിത്ര. ടൂറിസം വകുപ്പിന്‍െറ ഓണാഘോഷത്തില്‍ പങ്കെടുക്കാനത്തെിയപ്പോള്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. മുമ്പൊക്കെ പാടുന്നത് പ്രഫഷനായി സ്വീകരിക്കാന്‍ പുതിയ ഗായികരോടു പറയുമായിരുന്നു. ഇന്ന് അങ്ങനെ പറയാന്‍ കഴിയില്ല. ഒരുപാട് ഗായകര്‍ വന്നുപോവുകയാണ്. ഒരുപാട്ട് കേട്ടാല്‍ അത് ആരു പാടി എന്ന് ഇപ്പോഴറിയാന്‍ കഴിയില്ളെന്നും അവര്‍ പറഞ്ഞു.
ഇതരഭാഷാ ഗായികമാര്‍ക്ക് മലയാള സിനിമയില്‍ കിട്ടുന്ന സ്വീകാര്യത മലയാളത്തിലെ ഗായികമാര്‍ക്ക് മറുനാട്ടില്‍ ലഭിക്കാറില്ല. ശ്രേയാ ഗോഷാല്‍ ഒന്നാം തരം പാട്ടുകാരിയാണ്. അവര്‍ മലയാളത്തില്‍ പാട്ടുകള്‍ പാടുന്നതിനെയും അംഗീകാരം നേടുന്നതിനെയും കുറ്റം പറയാനാകില്ല. പക്ഷേ, മറ്റുള്ളവര്‍ക്കൊപ്പം നമ്മുടെ കുട്ടികള്‍ക്കും അവസരം നല്‍കണം. സംഗീതത്തില്‍ ഒഴുക്കിനൊപ്പം നീങ്ങുന്നതാണ് നല്ലത്. ന്യൂജനറേഷന്‍ സംഗീതം, പഴയ സംഗീതം എന്നിങ്ങനെ വേര്‍തിരിച്ചു കാണുന്നതില്‍ അര്‍ഥമില്ല. നമ്മുടെ ജീവിത രീതികളെന്തെല്ലാം മാറി. അതുപോലെ സംഗീതവും മാറുന്നു. എല്ലാറ്റിനോടും പരാതി പറഞ്ഞ് നടന്നിട്ട് കാര്യമില്ല. പാട്ട് പാടി റെക്കോഡ് ചെയ്തുകഴിഞ്ഞാല്‍ പിന്നെ പണി കഴിഞ്ഞു. അത് ഏതു രീതിയില്‍ എങ്ങനെ മിക്സു ചെയ്തു എന്നു ചോദിക്കാറില്ല. റിയാലിറ്റി ഷോകളിലൂടെ കുട്ടികള്‍ക്ക് നല്ല പരിശീലനം കിട്ടുന്നുണ്ട്. ഷോയുടെ ഷൂട്ടിങ് എല്ലാം റിയാലിറ്റി അല്ളെന്നും ചിത്ര പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക