Image

2013ല്‍ ക്രിക്കറ്റിലെ ഒരു രൂപത്തില്‍ നിന്ന് വിരമിക്കും: ധോനി

Published on 12 January, 2012
2013ല്‍ ക്രിക്കറ്റിലെ ഒരു രൂപത്തില്‍ നിന്ന് വിരമിക്കും: ധോനി
പെര്‍ത്ത്: 2013 അവസാനം ക്രിക്കറ്റിലെ ഏതെങ്കിലും ഒരു രൂപത്തില്‍ നിന്ന് വിരമിക്കുമെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോനി. പെര്‍ത്തില്‍ ഓസീസിനെതിരായ മൂന്നാം ടെസ്റ്റിന് മുന്നോടിയായി നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ധോനി അപ്രതീക്ഷിതമായി ഈ തീരുമാനം പ്രഖ്യാപിച്ചത്. 2015 ല്‍ നടക്കുന്ന ലോകകപ്പില്‍ കളിക്കണമെങ്കില്‍ ടെസ്‌റ്റോ ഏകദിനമോ ഏതെങ്കിലുമൊന്ന് ഒഴിവാക്കിയേ തീരൂ. 2013 അവസാനമായിരിക്കും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കൂകയെന്നും അദ്ദേഹം വ്യക്തമാക്കി.

2015 ലോകകപ്പ് മനസ്സില്‍ കാണണമെങ്കില്‍ ഏതെങ്കിലും ഒന്നില്‍ നിന്ന് വിരമിച്ചേ മതിയാകൂ. സമയം ഇനിയുമുണ്ട്. 2013 അവസാനിക്കുമ്പോഴേക്കും പ്രായം 32 പിന്നിടും. ഫോം ഫിറ്റ്‌നസും പ്രധാനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യ കണ്ട ഏറ്റവും മികച്ച ഏകദിന ക്യാപ്റ്റന്മാരില്‍ ഒരാളായി വിലയിരുത്തപ്പെടുന്ന ധോനിക്ക് പക്ഷേ ടെസ്റ്റില്‍ അത്ര നല്ല റെക്കോഡല്ല. പ്രത്യേകിച്ച് വിദേശത്ത് സീമും ബൗണ്‍സുമുള്ള പിച്ചുകളില്‍ ബാറ്റ്‌സ്മാനെന്ന നിലയിലും പലപ്പോഴും ധോനി പരാജയപ്പെടുന്നത് പതിവാണ്. ടെസ്‌റ്റോ ഏകദിനമോ ഏതില്‍ നിന്നാണ് വിരമിക്കുകയെന്ന് പേരെടുത്ത് പറഞ്ഞില്ലെങ്കിലും ടെസ്റ്റിലെ അത്ര ശുഭകരമല്ലാത്ത റെക്കോഡ് കണക്കിലെടുക്കുമ്പോള്‍ ടെസ്റ്റ് ക്രിക്കറ്റിനെയാണ് അദ്ദേഹം ഉദ്ദേശിച്ചതെന്നാണ് സൂചനകള്‍.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക