Image

സിമി നിരോധനം നീട്ടാനുള്ള നിര്‍ദ്ദേശം അംഗീകരിച്ചു

Published on 12 January, 2012
സിമി നിരോധനം നീട്ടാനുള്ള നിര്‍ദ്ദേശം അംഗീകരിച്ചു
ന്യൂഡല്‍ഹി: നിരോധിത സംഘടനയായ സ്റ്റുഡന്റ്‌സ് ഇസ്‌ലാമിക് മൂവ്‌മെന്റ് ഓഫ് ഇന്ത്യ (സിമി) യുടെ നിരോധനം രണ്ടുവര്‍ഷംകൂടി നീട്ടാനുള്ള ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദ്ദേശത്തിന് നിയമ മന്ത്രാലയം അംഗീകാരം നല്‍കി. നിരോധനം ഫിബ്രവരി ഏഴിന് അവസാനിക്കാനികരിക്കെയാണ് ഇത്. 2001 ലാണ് സിമിയ്ക്ക് നിരോധനം ഏര്‍പ്പെടുത്തിയത്.

രാജ്യത്ത് നടന്ന വിവിധ തീവ്രവാദ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് സംഘടന സുരക്ഷാ ഏജന്‍സികളുടെ നിരീക്ഷണത്തിലാണ്. നിരോധനം ഡല്‍ഹി ഹൈക്കോടതി ട്രിബ്യൂണലിന്റെ ഉത്തരവുകള്‍ക്ക് വിധേയമായിരിക്കുമെന്ന് നിയമമന്ത്രാലയം വ്യക്തമാക്കി. രണ്ടുവര്‍ഷംകൂടി നിരോധനം നീട്ടുന്നതിന് നിയമ തടസമില്ലെന്നാണ് നിയമ മന്ത്രാലയം ആഭ്യന്തര മന്ത്രാലയത്തെ അറിയിച്ചത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക