Image

മയക്കുമരുന്നു കച്ചവടം-പത്തു ഹൈസ്‌ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍

പി.പി.ചെറിയാന്‍ Published on 12 January, 2012
മയക്കുമരുന്നു കച്ചവടം-പത്തു ഹൈസ്‌ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍
ഏയ്ഞ്ചല്‍ടണ്‍ (ടെക്‌സാസ്): വിദ്യാലയ പരിസരത്ത് മയക്കുമരുന്ന് വില്പന നടത്തുന്ന വിദ്യാര്‍ത്ഥി സംഘത്തെ ക്ലാസ്സുകളില്‍ നിന്നും പോലീസ് അറസ്റ്റു ചെയ്തു. ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഉള്‍പ്പെടെ ഏയ്ഞ്ചല്‍ടണ്‍ ഹൈസ്‌ക്കൂളില്‍ പഠിക്കുന്ന പത്തു ഹൈസ്‌ക്കൂള്‍ വിദ്യാര്‍ത്ഥികളേയും, രണ്ട് പൂര്‍വ്വ വിദ്യാര്‍ത്ഥികളേയുമാണ് ഐ.എസ്.ഡി പോലീസും, ബ്രസോറിയൊ ഷെറിഫ് ഡിപ്പാര്‍ട്ട്‌മെന്റും ചേര്‍ന്ന് ജനുവരി 11 ബുധനാഴ്ച അറസ്റ്റ് ചെയ്തത്.

മാറിജുവാന അടക്കമുള്ള മയക്കുമരുന്നുകളാണ് വിദ്യാലയങ്ങളില്‍ ഈ സംഘം വില്പന നടത്തിയിരുന്നത്.

ഏയ്ഞ്ചല്‍ടണ്‍ സ്‌ക്കൂള്‍ ഡിസ്ട്രിക്റ്റ് സുപ്രണ്ട് ഡോ. പട്രീഷ മോണ്‍ഗോമറിയാണ് ഈ വിവരം പത്രങ്ങള്‍ക്ക് നല്‍കിയത്.

വിദ്യാര്‍ത്ഥികളുടെ അറസ്റ്റ് വേദനാജനകമാണെങ്കിലും ഇത്തരം ക്രിമിനലുകള്‍ക്കെതിരെ നിയമം കര്‍ശനമായി പാലിക്കപ്പെടേണ്ടതാണെന്നും, മറ്റു വിദ്യാര്‍ത്ഥികള്‍ ഇതില്‍ നിന്നും പാഠങ്ങള്‍ ഉള്‍ക്കൊള്ളുവാന്‍ ശ്രമിക്കണമെന്നും ഹൈസ്‌ക്കൂള്‍ പ്രിന്‍സിപ്പല്‍ ജെറി ക്രൊവെല്‍ പറഞ്ഞു.

സ്‌ക്കൂള്‍ പരിസരത്തെ മയക്കുമരുന്നു വ്യാപാരം ചെയ്യുന്നവരെ കര്‍ശനമായി നേരിടുമെന്നും, ഈ ഓപ്പറേഷന്‍ വിജയകരമായി നടപ്പാക്കുന്നതിന് സഹകരിച്ച എല്ലാ പോലീസ് ഉദ്യോഗസ്ഥരും പ്രത്യേകം അഭിനന്ദനം അര്‍ഹിക്കുന്നുവെന്നും എ.ഐ.എസ്.ഡി പോലീസ് ചീഫ് ജെയിംസ് പറഞ്ഞു.
മയക്കുമരുന്നു കച്ചവടം-പത്തു ഹൈസ്‌ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക