Image

ഇന്ത്യന്‍ അമേരിക്കന്‍ മലയാളി കമ്മ്യൂണിറ്റി ഓഫ് യോങ്കേഴ്‌സിന്റെ ക്രിസ്തുമസ് പുതുവത്സരാഘോഷം

മൊയ്തീന്‍ പുത്തന്‍ചിറ Published on 12 January, 2012
ഇന്ത്യന്‍ അമേരിക്കന്‍ മലയാളി കമ്മ്യൂണിറ്റി ഓഫ് യോങ്കേഴ്‌സിന്റെ ക്രിസ്തുമസ് പുതുവത്സരാഘോഷം

ന്യൂയോര്‍ക്ക്: യോങ്കേഴ്‌സ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ അമേരിക്കന്‍ മലയാളി കമ്മ്യൂണിറ്റി ഓഫ് യോങ്കേഴ്‌സിന്റെ ക്രിസ്തുമസ്-പുതുവത്സരാഘോഷം അതിവിപുലമായി കൊണ്ടാടി.

ജനുവരി ഏഴാം തിയ്യതി ഉച്ചയ്ക്ക് ഒരു മണിക്ക് 1500 സെന്‍ട്രല്‍ പാര്‍ക്ക് അവന്യൂവിലുള്ള യോങ്കേഴ്‌സ് പബ്ലിക് ലൈബ്രററി ഓഡിറ്റോറിയത്തില്‍ വെച്ചായിരുന്നു ആഘോഷങ്ങള്‍ നടന്നത്.

റവ.ഡോ. വര്‍ഗീസ് എബ്രഹാമിന്റെ പ്രാര്‍ത്ഥനയോടെ പരിപാടികള്‍ക്ക് തുടക്കം കുറിച്ചു. അമേരിക്കന്‍ ദേശീയ ഗാനം ഷെറില്‍ ജോണ്‍സണും ഇന്ത്യന്‍ ദേശീയ ഗാനം അനിതാ റോയിയും ആലപിച്ചു. അസ്സോസിയേഷന്‍ പ്രസിഡന്റ് എം.കെ. മാത്യൂസ് എല്ലാവര്‍ക്കും സ്വാഗതമാശംസിക്കുകയും ക്രിസ്മസ്സ് നവവത്സരാശംസകള്‍ നേരുകയും ചെയ്തു.സെന്റ് തോമസ് മാര്‍ത്തോമ്മാ ചര്‍ച്ച് ഗായകസംഘത്തിന്റെ ഭക്തിനിര്‍ഭരമായ ക്രിസ്തുമസ് കരോള്‍ ഹൃദ്യമായിരുന്നു.

യോങ്കേഴ്‌സ് മേയര്‍ മൈക്ക് സ്പാനോ ആയിരുന്നു മുഖ്യാതിഥി. സെനറ്റര്‍ ആന്‍ഡ്രിയാ സ്റ്റുവാര്‍ട്ട് കസിന്‍സും ആശംസാപ്രസംഗം നടത്തി.സെന്റ് തോമസ് മാര്‍ത്തോമ്മ ചര്‍ച്ച് വികാരിഫാ. ജോസഫ് ജോണി ക്രിസ്തുമസ് സന്ദേശം നല്‍കി. വെരി. റവ. ഐസക് പൈലി കോര്‍ എപ്പിസ്‌കോപ്പ (സെന്റ് ജോണ്‍സ് ബാപ്റ്റിസ്റ്റ് സിറിയന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച്, യോങ്കേഴ്‌സ്) ആശംസകളര്‍പ്പിച്ചു. യോങ്കേഴ്‌സില്‍ വസിക്കുന്ന എല്ലാ ഇന്ത്യക്കാരുടേയും ഉന്നമനത്തിനും ക്ഷേമത്തിനുമായി തങ്ങള്‍ എല്ലാവിധ സഹായങ്ങളും ചെയ്യുന്നതായിരിക്കുമെന്ന് മേയര്‍ മൈക് സ്പാനോയും സെനറ്റര്‍ ആന്‍ഡ്രിയാ സ്റ്റുവാര്‍ട്ട് കസിന്‍സും പറഞ്ഞു.

സാമൂഹ്യസേവനരംഗത്തെ പ്രശസ്തരായ ഹാരി സിംഗ്, ബാബു തുമ്പയില്‍, ഫൊക്കാന എക്‌സി. വൈസ് പ്രസിഡന്റ് ലീലാ മാരേട്ട്, ക്യാപ്റ്റന്‍ സണ്ണി, മുഹമ്മദ് ഖയാം യോങ്കേഴ്‌സ് സിറ്റി മെജോറിറ്റി ലീഡര്‍ വിത്സന്‍ പെരേറോ, ഫാ.ജോസഫ് വര്‍ഗീസ്, പി.ടി. തോമസ്, ജോര്‍ജ്ജ് പാടിയേടത്ത്, ജോയി ഇട്ടന്‍ ഹര്‍പാല്‍ സിംഗ് അറോറ, കെ.കെ. ജോണ്‍സണ്‍, ജയപ്രകാശ് നായര്‍ എന്നിവരുടെ സാന്നിദ്ധ്യം ഈ ആഘോഷം ധന്യമാക്കി.

റവ. ഡോ. വര്‍ഗീസ് എബ്രഹാം, പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ സാക് തോമസ്, ട്രഷറര്‍ ജോര്‍ജ്ജുകുട്ടി ഉമ്മന്‍, സെക്രട്ടറി തോമസ് കൂവള്ളൂര്‍, ഏലിയാസ് ടി. വര്‍ക്കി തുടങ്ങി നിരവധി പേരുടെ പ്രവര്‍ത്തനങ്ങളാണ് ഈ ക്രിസ്മസ്സ് നവവത്സരാഘോഷം ഇത്രയും ഭംഗിയായി ആഘോഷിക്കാന്‍ ഇടയാക്കിയതെന്ന് സെക്രട്ടറി തോമസ് കൂവള്ളൂര്‍ പറഞ്ഞു.

ലിസാ ജോസഫിന്റെ നേതൃത്വത്തില്‍നാട്യമുദ്ര സ്‌കൂള്‍ ഓഫ് ഡാന്‍സിലെ കുട്ടികള്‍ അവതരിപ്പിച്ച വ്യത്യസ്ഥങ്ങളായ ആറോളം ഡാന്‍സുകള്‍, ബ്രയന്‍ ജേക്കബ്ബിന്റെ ഡാന്‍സ്, വിക്ടോറിയ പീച്ചാട്ട്, ആനി പീച്ചാട്ട് സഹോദരിമാര്‍ അവതരിപ്പിച്ച ക്രിസ്തീയ നൃത്തം, സ്വരൂപാ തോമസ് അവതരിപ്പിച്ച ഗാനം, അനിതാ റോയിയുടെ ഭക്തിഗാനം എന്നിവ ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടി. സന്താക്ലോസ് ആയി വേഷമിട്ടത് ജോയി പുളിയനാല്‍ ആയിരുന്നു.

ഫോട്ടോ ആന്റ് വീഡിയോ ഏലിയാസ് ടി. വര്‍ക്കി കൈകാര്യം ചെയ്തു. ജയശ്രീ നായര്‍ ആയിരുന്നു എം.സി. സെക്രട്ടറി തോമസ് കൂവള്ളൂരിന്റെ നന്ദിപ്രകടനത്തോടെ ആഘോഷങ്ങള്‍ക്ക് തിരശ്ശീല വീണു.
ഇന്ത്യന്‍ അമേരിക്കന്‍ മലയാളി കമ്മ്യൂണിറ്റി ഓഫ് യോങ്കേഴ്‌സിന്റെ ക്രിസ്തുമസ് പുതുവത്സരാഘോഷം
ഇന്ത്യന്‍ അമേരിക്കന്‍ മലയാളി കമ്മ്യൂണിറ്റി ഓഫ് യോങ്കേഴ്‌സിന്റെ ക്രിസ്തുമസ് പുതുവത്സരാഘോഷം
ഇന്ത്യന്‍ അമേരിക്കന്‍ മലയാളി കമ്മ്യൂണിറ്റി ഓഫ് യോങ്കേഴ്‌സിന്റെ ക്രിസ്തുമസ് പുതുവത്സരാഘോഷം
ഇന്ത്യന്‍ അമേരിക്കന്‍ മലയാളി കമ്മ്യൂണിറ്റി ഓഫ് യോങ്കേഴ്‌സിന്റെ ക്രിസ്തുമസ് പുതുവത്സരാഘോഷം
ഇന്ത്യന്‍ അമേരിക്കന്‍ മലയാളി കമ്മ്യൂണിറ്റി ഓഫ് യോങ്കേഴ്‌സിന്റെ ക്രിസ്തുമസ് പുതുവത്സരാഘോഷം
ഇന്ത്യന്‍ അമേരിക്കന്‍ മലയാളി കമ്മ്യൂണിറ്റി ഓഫ് യോങ്കേഴ്‌സിന്റെ ക്രിസ്തുമസ് പുതുവത്സരാഘോഷം
ഇന്ത്യന്‍ അമേരിക്കന്‍ മലയാളി കമ്മ്യൂണിറ്റി ഓഫ് യോങ്കേഴ്‌സിന്റെ ക്രിസ്തുമസ് പുതുവത്സരാഘോഷം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക