Image

കേസ് രാഷ്ട്രീയമായും നിയമപരമായും നേരിടും: വി.എസ്‌

Published on 12 January, 2012
കേസ് രാഷ്ട്രീയമായും നിയമപരമായും നേരിടും: വി.എസ്‌
ആലപ്പുഴ: തനിക്കെതിരായ വിജിലന്‍സ് കേസ് രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. ബന്ധുവായ ടി.കെ സോമന് ഭൂമി പതിച്ചു നല്‍കിയെന്ന കേസില്‍ വി.എസ്സിനെ പ്രതിയാക്കാന്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് ശുപാര്‍ശ നല്‍കിയതിനോട് ആലപ്പുഴയില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ടോമിന്‍ തച്ചങ്കരിയും, ആര്‍ ബാലകൃഷ്ണ പിള്ളയും, പി.കെ കുഞ്ഞാലിക്കുട്ടിയും ചേര്‍ന്നുള്ള ഗൂഢാലോചനയാണിത്. ഇത്തരം സൈസുകളുടെ കള്ളക്കളി ചിലവാകില്ല. കേസെടുത്തത് ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തിലുള്ള ആറ് അഴിമതി മന്ത്രിമാരുള്ള യു.ഡി.എഫ് മന്ത്രിസഭയാണ്. ഇവര്‍ അങ്ങനെ ചെയ്തില്ലെങ്കിലെ അത്ഭുതമുള്ളൂ. വിജിലന്‍സ് ഡയറക്ടറെ ഉപയോഗിച്ചാണ് ഇതെല്ലാം ചെയ്യുന്നത്. അതിനായി വിജിലന്‍സ് ഡയറക്ടര്‍ക്ക് പ്രമോഷന്‍ ഉള്‍പ്പടെയുള്ള ആനുകൂല്യങ്ങള്‍ ചെയ്തുകൊടുത്താണ് കള്ളക്കേസുകള്‍ എടുപ്പിക്കുന്നത്.

പത്ത് എഴുപത് വര്‍ഷമായി പൊതുപ്രവര്‍ത്തനം നടത്തുന്ന തന്നെ ജനങ്ങള്‍ക്ക് അറിയാം. കുഞ്ഞാലിക്കുട്ടി പോലീസിനേയും നിയമവകുപ്പിനേയും കൈയ്യിലെടുക്കാന്‍ കഴിവുള്ളവനാണെന്ന് കണ്ടതാണ്. കുടുങ്ങാന്‍ പോകുന്നതിന് മുമ്പായി തന്നേയും കേസില്‍ ഉള്‍പ്പെടുത്തി സന്തോഷം കണ്ടത്താം എന്ന ചിന്തയാണ് കുഞ്ഞാലിക്കുട്ടിക്കെന്നും അദ്ദേഹം പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക