Image

`മഹാത്മാ സ്വപ്‌നം കണ്ട ഭാരതം' ഷോര്‍ട്ട്‌ ഫിലിം ശ്രദ്ധേയമാകുന്നു

ജോയിച്ചന്‍ പുതുക്കുളം Published on 22 August, 2015
`മഹാത്മാ സ്വപ്‌നം കണ്ട ഭാരതം' ഷോര്‍ട്ട്‌ ഫിലിം ശ്രദ്ധേയമാകുന്നു
സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച്‌ യുട്യൂബില്‍ റിലീസ്‌ ചെയ്‌ത `മഹാത്മാ സ്വപ്‌നം കണ്ട ഭാരതം' എന്ന ഷോര്‍ട്ട്‌ ഫിലിം ശ്രദ്ധേയമാകുന്നു. ഭാരതീയ സംസ്‌കാരത്തില്‍ ഗുരുവിന്റെ സ്ഥാനമാണ്‌ ചിത്രം ചര്‍ച്ചാവിഷയമാക്കുന്നത്‌. കേരളത്തിലെ വിവിധ സ്‌കൂളുകളില്‍ ചിത്രം പ്രദര്‍ശിപ്പിച്ചുവരികയാണ്‌.

യൂണീക്‌ ഫ്രെയിംസിന്റെ ബാനറില്‍ പ്രശാന്ത്‌ ശശിയാണ്‌ ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചിട്ടുള്ളത്‌. ക്യാമറ- ജിതിന്‍, എഡിറ്റിംഗ്‌- സാലു, അസോസിയേറ്റ്‌ ഡയറക്‌ടര്‍ - സലീഷ്‌, ബാക്ക്‌ഗ്രൗണ്ട്‌ മ്യൂസിക്‌- കിരണ്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- സജീഷ്‌ കളരിക്കല്‍ എന്നിവരും പ്രധാന വേഷങ്ങളില്‍ പൗലോസ്‌ കുയിലാടന്‍ (യു.എസ്‌.എ), ശേഖരന്‍ മണ്ണംപ്പെട്ട, സജീഷ്‌ കളരിക്കല്‍, ഐശ്വര്യ, ലക്ഷ്‌മി, സന്തോഷ്‌, റാംസന്‍, ഹരിദത്ത്‌, മ്രിനാള്‍, അമ്പാടി, അനന്ദു, അഭിഷേക്‌ എന്നിവരും അഭിനയിച്ചിരിക്കുന്നു.

തീര്‍ച്ചയായും മുതിര്‍ന്നവരും കുട്ടികളും കണ്ടിരിക്കേണ്ട ചിത്രമാണ്‌. ഗൗരവപൂര്‍വ്വമായ വിഷയം ഹാസ്യത്തിന്റെ മേമ്പൊടിയോടുകൂടി അവതരിപ്പിക്കുന്നു. സ്‌ത്രീകളെ വില്‍പ്പനച്ചരക്കാക്കുകയും, അവര്‍ക്കെതിരേയുള്ള അക്രമങ്ങള്‍ വര്‍ധിക്കുകയും ചെയ്യുന്ന ഈ കാലഘട്ടത്തില്‍ അതിനെതിരേയുള്ള ബോധവത്‌കരണം കുട്ടികളില്‍ നിന്നു തുടങ്ങണമെന്നുള്ള സന്ദേശമാണ്‌ ചിത്രം നമുക്ക്‌ നല്‍കുന്നത്‌.

`മഹാത്മാ സ്വപ്‌നം കണ്ട ഭാരതം' ഷോര്‍ട്ട്‌ ഫിലിം ശ്രദ്ധേയമാകുന്നു`മഹാത്മാ സ്വപ്‌നം കണ്ട ഭാരതം' ഷോര്‍ട്ട്‌ ഫിലിം ശ്രദ്ധേയമാകുന്നു`മഹാത്മാ സ്വപ്‌നം കണ്ട ഭാരതം' ഷോര്‍ട്ട്‌ ഫിലിം ശ്രദ്ധേയമാകുന്നു`മഹാത്മാ സ്വപ്‌നം കണ്ട ഭാരതം' ഷോര്‍ട്ട്‌ ഫിലിം ശ്രദ്ധേയമാകുന്നു
Join WhatsApp News
Tom Abraham 2015-08-22 11:24:51
  " Nip it the bud " is a famous saying. This short film impresses me for the message to the school guys who behaved dirty to the lady teacher. August 15 th assignment was ignored by them but their focus was on the woman. Kuyiladan s performance as a teacher is so natural. The director did a super job. The short movie, without wasting crores of rupees gives the right message at the right time to the " the young folks " nipping it in the bud.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക