Image

വ്യാവസായിക ഉത്പാദനം 5.9 ശതമാനമായി ഉയര്‍ന്നു

Published on 12 January, 2012
വ്യാവസായിക ഉത്പാദനം 5.9 ശതമാനമായി ഉയര്‍ന്നു
ന്യൂഡല്‍ഹി: നവംബര്‍ മാസത്തിലെ വ്യാവസായിക ഉത്പാദനം 5.9 ശതമാനം ഉയര്‍ന്നു. തൊട്ടു മുന്‍ വര്‍ഷം ഇതേ മാസത്തില്‍ ഉത്പാദനം 5.1 ശതമാനം ചുരുങ്ങിയിരുന്ന സ്ഥാനത്താണിത്. ഉത്പ്പന്ന നിര്‍മാണ മേഖലയിലെ വളര്‍ച്ച 6.6 ശതമാനമാണ്. തെട്ടുമുന്‍ വര്‍ഷം ഇതേ മാസത്തിലിത് 6 ശതമാനം ചുരുങ്ങിയിരുന്നു. വ്യാവസായിക ഉത്പാദനത്തിന്റെ 76 ശതമാനവും ഉത്പ്പന്ന നിര്‍മാണ മേഖലയുടെ സംഭാവനയാണ്.

ഭക്ഷ്യ വിലപ്പെരുപ്പം കുറഞ്ഞ സാഹചര്യത്തില്‍ വ്യാവസായിക ഉത്പാദനം ഉയര്‍ന്നത് സമ്പദ്‌മേഖലയ്ക്ക് ഉത്തേജനമാനവുമെന്നാണ് കരുതുന്നത്. പണപ്പെരുപ്പം ഉയരത്തില്‍ തുടരുന്നതായിരുന്ന സര്‍ക്കാര്‍ നേരിട്ടിരുന്ന പ്രധാന വെല്ലുവിളി. ഇത് നേരിടാന്‍ റിസര്‍വ് ബാങ്ക് നിരവധി തവണ പലിശ നിര്ക്ക് ഉയര്‍ത്തിയിരുന്നു. ഭക്ഷ്യ വിലപ്പെരുപ്പം കുറഞ്ഞതോടെ റിസര്‍വ് ബാങ്ക് വായ്പാ നിരക്കുകള്‍ കുറച്ചേക്കുമെന്ന അനുമാനം സക്രിയമാണ്. അതേസമയം, കരുതല്‍ ധനാനുപാതം (സി.ആര്‍.ആര്‍) കുറയ്ക്കാന്‍ സാധ്യതയില്ലെന്ന് റിസര്‍വ് ബാങ്ക് ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക