Image

സ്വര്‍ണവില കൂടി; പവന് 20,720

Published on 12 January, 2012
സ്വര്‍ണവില കൂടി; പവന് 20,720
കൊച്ചി: സ്വര്‍ണ വില പവന് 120 രൂപ കൂടി 20,720 രൂപയായി. ഗ്രാമിന് 15 രൂപ വര്‍ധനയോടെ 2590 രൂപയാണ് സ്വര്‍ണത്തിന്റെ ഇന്നത്തെ വില.

ആഗോള വിപണിയിലെ വില വര്‍ധനയാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്. ആഗോള വിപണിയിലെ വില ട്രോയ് ഔണ്‍സിന് 11.26 ഡോളര്‍ വര്‍ധിച്ച് 1642.76 ഡോളര്‍ നിരക്കിലെത്തി. 21,760 രൂപയാണ് സ്വര്‍ണം ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന നില.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക