Image

നിവിനെ പിടിക്കാന്‍ ഇറോസ്

Published on 21 August, 2015
നിവിനെ പിടിക്കാന്‍ ഇറോസ്


ഇന്ത്യന്‍ സിനിമയിലെ വമ്പന്‍ വിതരണകമ്പനിയാണ് ഇറോസ് ഇന്റര്‍നാഷണല്‍. ഇറോസ് മലയാളത്തില്‍ സജീവമാകാന്‍ ഒരുങ്ങുകയാണ്. ഇതിന്റെ ഭാഗമായി നിവിന്‍പോളി നായകനായി അഭിനയിക്കുന്ന 'ആക്ഷന്‍ ഹീറോ ബിജു' വിതരണത്തിനെടുക്കാനുള്ള ശ്രമത്തിലാണ്.

പന്ത്രണ്ട് കോടിക്ക് ചിത്രമെടുക്കാന്‍ ഇറോസ് തയ്യാറാണെന്ന് അറിയുന്നു. എന്നാല്‍ നിര്‍മ്മാതാവ് കൂടിയായ നിവിന്‍പോളി അതിനു തയ്യാറായിട്ടില്ലെന്നാണ് വിവരം. 'പ്രേമം'പോലെ ഹിറ്റായാല്‍ ചിത്രത്തിന് ഇതിനേക്കാള്‍ കൂടുതല്‍ പണം നേടാന്‍ കഴിയുമെന്നതാണ് ഇതിനുകാരണം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക