Image

നടി അര്‍ച്ചനാ കവി വിവാഹിതയാകുന്നു

Published on 21 August, 2015
നടി അര്‍ച്ചനാ കവി വിവാഹിതയാകുന്നു
മുംബയ്: നടി അര്‍ച്ചനാ കവി വിവാഹിതയാകുന്നു. സോളോ കോമഡി സ്‌റ്റേജ് ഷോകളിലൂടെ പ്രശസ്തനായ അബീഷ് മാത്യുവാണ് വരന്‍. ജനുവരിയില്‍ വിവാഹമുണ്ടാകുമെന്ന് ബന്ധുക്കള്‍ സൂചിപ്പിക്കുന്നു.

അര്‍ച്ചനയെപ്പോലെ ഡല്‍ഹിയില്‍ ജനിച്ചു വളര്‍ന്നയാളാണ് അബീഷ് മാത്യുവും. കോട്ടയം സ്വദേശിയാണ്. റേഡിയോ ജോക്കിയായി കരിയര്‍ തുടങ്ങിയ അബീഷ് കോമഡി ഷോകളിലൂടെയാണ് പ്രശസ്തനായത്. ഗായകന്‍, നടന്‍ എന്ന നിലയിലും തിളങ്ങിയ അബീഷ് ചില ബോളിവുഡ് സിനിമകളിലും അഭിനയിച്ചു. മുംബയിലാണ് താമസം. അര്‍ച്ചനയും അബീഷും തമ്മില്‍ ഏറെ നാളത്തെ പരിചയമുണ്ട്. ഡിസംബറില്‍ വിവാഹ നിശ്ചയവും ജനുവരിയില്‍ വിവാഹവും നടത്താനാണ് തീരുമാനം. എന്നാല്‍ വിവാഹ വിവരം വീട്ടുകാര്‍ തത്ക്കാലം രഹസ്യമായി വച്ചിരിക്കുകയാണ്.

കോട്ടയം രാമപുരം സ്വദേശിയും മുതിര്‍ന്ന മാദ്ധ്യമ പ്രവര്‍ത്തകനുമായ ജോസ് കവിയിലിന്റെയും റോസമ്മയുടെയും മകളായ അര്‍ച്ചന പഠിച്ചത് ഡല്‍ഹിയിലാണ്. ടെലിവിഷന്‍ അവതാരികയായി പ്രവര്‍ത്തിക്കുമ്പോഴാണ് എം.ടി. വാസുദേവന്‍ നായര്‍ രചിച്ച് ലാല്‍ ജോസ് സംവിധാനം ചെയ്ത നീലത്താമരയില്‍ അവസരം ലഭിക്കുന്നത്. അതിലെ കുഞ്ഞിമാളു എന്ന കഥാപാത്രത്തെ മലയാളികള്‍ രണ്ടും കൈയും നീട്ടി സ്വീകരിച്ചു. പിന്നീട് 14ഓളം മലയാളം സിനിമകളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ അവതരിപ്പിച്ച അര്‍ച്ചനയ്ക്ക് രണ്ട് തമിഴ് സിനിമകളിലും ഒരു തെലുഗു സിനിമയിലും അവസരം ലഭിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക